'പാകിസ്താൻ സൈന്യത്തെക്കുറിച്ച് കങ്കണയ്ക്ക് എന്ത് അറിയാം? അവരെ കണ്ടാൽ ഞാൻ തല്ലും'; വിവാ​ദ പരാമർശവുമയി പാക് നടി നൗഷീൻ ഷാ

കങ്കണയ്ക്ക് മറ്റുള്ളവരോട് ബഹുമാനമില്ലെന്നും നൗഷീൻ ഷാ പറഞ്ഞു.

Update: 2023-09-07 14:28 GMT
Editor : anjala | By : Web Desk

ബോളിവുഡ് നടി കങ്കണ റണാവത്ത് പാകിസ്താനെ കുറിച്ച് ഒരു അറിവുമില്ലാതെ സംസാരിച്ചു എന്നും അവരെ തല്ലണമെന്നും പാക് നടി നൗഷീൻ ഷാ. മോമിൻ സാഖിബുമൊത്തുള്ള ഹദ് കർ ദി എന്ന ചാറ്റ് ഷോയിൽ സംസാരിക്കുക ആയിരുന്നു നൗഷീൻ. കങ്കണയ്ക്ക് മറ്റുള്ളവരോട് ബഹുമാനമില്ലെന്നും അവർ അഭിനയത്തിലും വിവാദങ്ങളിലും മുൻ കാമുകൻമാരിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും താരം പറഞ്ഞു.

ബോളിവുഡിൽ നിന്നു കാണാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും താരം ഉണ്ടോ എന്ന ചോദ്യത്തിനാണ് നൗഷീൻ കങ്കണയുടെ പേര് പറ‍ഞ്ഞത്. അവരെ താൻ തല്ലാൻ ആഗ്രഹിക്കുന്നുവെന്നും നൗഷീൻ പറഞ്ഞു. 'എന്റെ രാജ്യത്തെക്കുറിച്ച് അവർ പറയുന്ന രീതി, പാകിസ്താനൻ സൈന്യത്തെക്കുറിച്ച് കങ്കണ വളരെ മോശമായിട്ട് സംസാരിച്ചു. എങ്കിലും അവളുടെ ധീരതയെ ഞാൻ അഭിവാദ്യം ചെയ്യുന്നു. അവർക്ക് ഒന്നിനെ  കുറിച്ചും ഒരു അറിവും ഇല്ല, പക്ഷേ രാജ്യത്തെക്കുറിച്ച് സംസാരിക്കുന്നു, അതും മറ്റൊരാളുടെ രാജ്യത്തെക്കുറിച്ച്. നിങ്ങളുടെ സ്വന്തം രാജ്യത്തെ കുറിച്ചും, അഭിനയത്തെ കുറിച്ചും, രാ‍ജ്യത്തെ സംവിധാനത്തെ കുറിച്ചും ശ്രദ്ധ കേന്ദ്രീകരിക്കുക. വിവാദങ്ങളിലും മുൻ കാമുകൻമാരിലും ശ്രദ്ധിച്ചാൽ മതി'- നൗഷീൻ പറഞ്ഞു.

Advertising
Advertising

'പാകിസ്താൽ ആളുകൾ മോശമായി പെരുമാറുന്നുവെന്ന് കങ്കണയ്ക്ക് എങ്ങനെ അറിയാം? പാകിസ്താൻ സൈന്യത്തെക്കുറിച്ച് എന്ത് അറിയാം? ഞങ്ങളുടെ ഏജൻസികളെ കുറിച്ച് എങ്ങനെ അറിയാം? നമുക്കറിയാത്ത പല ഏജൻസികൾ നമ്മുടെ രാജ്യത്തുണ്ട്. സൈന്യം അത് രാജ്യത്തിന്റേതാണ്. ജനങ്ങളുമായി ഇതിനെ കുറിച്ചൊന്നും സെെന്യം പങ്കുവെയ്ക്കില്ല. കാരണം അവ രഹസ്യങ്ങളാണ്' എന്നും നൗഷീൻ കൂട്ടിച്ചേർത്തു. മാത്രമല്ല, കങ്കണയുടെ അഭിനയ മികവിനെ പുകഴ്ത്തിയ നൗഷീൻ 'തീവ്രവാദി' എന്നും അഭിസംബോദന ചെയ്തു. 

ബോളിവുഡിനെ കുറിച്ചും രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളെക്കുറിച്ചും കങ്കണ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെയ്ക്കാറുണ്ട്. വിമർശനങ്ങളും താരത്തിനെതിരെ ഉയർന്നു വരാറുണ്ട്. ചന്ദ്രമുഖി 2 ആണ് കങ്കണയുടെ പുതുതായി ഇറങ്ങാൻ പോവുന്ന ചിത്രം. സിനിമ സെപ്തംബർ 19 ന് തിയറ്ററുകളിൽ എത്തും. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News