'നിന്നെ കാണാന്‍ തക്കം പാര്‍ത്തൊരു തണ്ടലുബാരിയേ'; കല്യാണ പെണ്ണായി അണിഞ്ഞൊരുങ്ങി പാര്‍വതി ബാബു; അയല്‍വാശിയിലെ ആദ്യ ഗാനം

ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖ പരമ്പരയിലൂടെയാണ് പാര്‍വതി വൈറലാകുന്നത്

Update: 2023-03-24 15:43 GMT

അഭിമുഖ പരിപാടികളിലൂടെയും മോഡലിങ്ങിലൂടെയും ശ്രദ്ധേയയായ പാര്‍വതി ബാബു ആദ്യമായി അഭിനയിക്കുന്ന അയല്‍വാശിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. തണ്ടലുബാരിയേ എന്ന് തുടങ്ങുന്ന ഗാനം കല്യാണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പാര്‍വതി ബാബു കല്യാണപെണ്ണായാണ് ഗാനരംഗത്തിലുള്ളത്. ജേക്ക്സ് ബിജോയ് സംഗീതം സംവിധാനം ഒരുക്കിയ ഗാനത്തിന് വരികള്‍ എഴുതിയത് സുഹൈല്‍ കോയ ആണ്. അശ്വിന്‍ വിജയന്‍, അഖില്‍ ജെ ചന്ദ്, ശ്രുതി ശിവദാസ്, വൈഗ നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഷൈന്‍ ടോം ചാക്കോയുടെ അഭിമുഖ പരമ്പരയിലൂടെയാണ് പാര്‍വതി വൈറലാകുന്നത്. ഇര്‍ഷാദ് പരാരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൗബിന്‍ ഷാഹിര്‍ 'അയല്‍വാശി'യിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കും.

Advertising
Advertising

ലൂസിഫര്‍, കുരുതി, ആദം ജോണ്‍ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ച ഇര്‍ഷാദ് പരാരിയുടെ ആദ്യ ചിത്രമാണ് അയല്‍വാശി. സൗബിന്‍ ഷാഹിര്‍ നായകനായ ചിത്രത്തില്‍ നിഖില വിമല്‍ ആണ് നായിക. ബിനു പപ്പു, ലിജോ മോള്‍, ഷൈന്‍ ടോം ചാക്കോ, നസ്‍ലിന്‍, എം.എസ് ഗോകുലന്‍, അജ്മല്‍ ഖാന്‍, സ്വാതി ദാസ് പ്രഭു, അഖില ഭാര്‍ഗവന്‍, ജഗദീഷ് എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മാണം നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് 'അയല്‍വാശി'. സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ മുഹ്സിന്‍ പരാരി ചിത്രത്തിന്‍റെ നിര്‍മാണ പങ്കാളിയാണ്. മുഹ്‍സിന്‍ പരാരിയുടെ സഹോദരനാണ് സംവിധായകനായ ഇര്‍ഷാദ് പരാരി. സജിത് പുരുഷന്‍ ഛായാഗ്രഹണവും ജേക്ക്സ് ബിജോയി സംഗീത സംവിധാനവും നിര്‍വ്വഹിക്കും. എഡിറ്റിംഗ്-സിദ്ദീഖ് ഹൈദര്‍. പ്രൊജക്ട് ഡിസൈനര്‍-ബാദുഷ എന്‍.എം. മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-മഷാര്‍ ഹംസ. ഡിസൈന്‍സ്-യെല്ലോ ടൂത്ത്സ്.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News