'പത്ത് ഞൊറിയിട്ട' ഗാനവുമായി കൈലാസ്; ഡിയർ വാപ്പിയിലെ പാട്ട് പുറത്ത്

ക്രൗണ്‍ ഫിലിംസിന്‍റെ ബാനറില്‍ ആർ മുത്തയ്യ മുരളിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

Update: 2022-12-24 06:37 GMT

ഡിയര്‍ വാപ്പിയിലെ പത്ത് ഞൊറി വീഡിയോ സോങ്ങ് പുറത്തിറങ്ങി. ലാലും തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണന്‍,നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ഷാന്‍ തുളസീധരനാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ക്രൗണ്‍ ഫിലിംസിന്‍റെ ബാനറില്‍ ആർ മുത്തയ്യ മുരളിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കൈലാസ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സന മൊയ്തൂട്ടിയാണ്. ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ ചിത്രത്തില്‍ എത്തുന്നത്. മണിയന്‍ പിള്ള രാജു, ജഗദീഷ്, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ (വെയില്‍ ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertising
Advertising

ഒരുപാട് ആഗ്രഹങ്ങളുള്ള ടൈലര്‍ ബഷീറിന്‍റെയും മോഡലായ മകള്‍ ആമിറയുടെയും ജീവിതയാത്രയാണ് ഡിയര്‍ വാപ്പി. തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ഡിയര്‍ വാപ്പി ചിത്രീകരിച്ചിരിക്കുന്നത്. കൈലാസ് മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരാണ്. പാണ്ടികുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.

ലിജോ പോള്‍ ചിത്രസംയോജനവും, എം ആര്‍ രാജാകൃഷ്ണന്‍ ശബ്ദ മിശ്രണവും നിര്‍വഹിക്കുന്നു. കലാസംവിധാനം അജയ് മങ്ങാട് ചമയം റഷീദ് അഹമ്മദ് എന്നിവരാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - രാധാകൃഷ്ണന്‍ ചേലേരി, പ്രൊഡക്ഷന്‍ മാനേജര്‍ - നജീര്‍ നാസിം, സ്റ്റില്‍സ് - രാഹുല്‍ രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - എല്‍സണ്‍ എല്‍ദോസ്, അസോസിയേറ്റ് ഡയറക്ടര്‍ - സക്കീര്‍ ഹുസൈന്‍, മനീഷ് കെ തോപ്പില്‍, ഡുഡു ദേവസ്സി അസിസ്റ്റന്‍റ് ഡയറക്ടേഴ്‌സ് - അമീര്‍ അഷ്‌റഫ്, സുഖില്‍ സാന്‍, ശിവ രുദ്രന, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി.ആര്‍.ഒ - ആതിര ദില്‍ജിത്ത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News