എന്റെ ചിത്രം കണ്ടപ്പോള്‍ ഇന്‍കം ടാക്‌സുകാര്‍ കരുതിക്കാണും ആ കഥാപാത്രം ശരിക്കുമുള്ളതാണെന്ന്; റെയ്ഡിനെ കുറിച്ച് പേളി

പുതിയ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്‌സില്‍ ഇട്ട പോസ്റ്റിലാണ് ഇന്‍കം ടാക്‌സ് റെയ്ഡിനെ കുറിച്ച് താരം പറയുന്നത്.

Update: 2023-07-07 13:49 GMT
Editor : anjala | By : Web Desk

പേളി മാണി 

കൊച്ചി: പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും അടുത്തിടെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അതില്‍ നടിയും അവതാരകയുമായ പേളി മാണിയും ഉൾപ്പെട്ടിരുന്നു. തന്റെ വീട്ടില്‍ നടന്ന റെയ്ഡിനെ കുറിച്ച് പേളി രസകരമായി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പുതിയ സോഷ്യല്‍ മീഡിയ ആപ്പായ ത്രെഡ്‌സില്‍ ഇട്ട പോസ്റ്റിലാണ് ഇന്‍കം ടാക്‌സ് റെയ്ഡിനെ കുറിച്ച് താരം പറയുന്നത്.ഐടി ടീം തന്റെ ലുഡോ എന്ന ഹിന്ദി സിനിമ കണ്ടുകാണുമെന്നും അതുകൊണ്ടാണ് റെയ്ഡിനെത്തിയതെന്നും പേളി കുറിച്ചു.

"അടുത്തിടെ എന്റെ വീട്ടില്‍ ഐടി റെയ്ഡ് നടന്നു. പിന്നീടാണ് ഞാൻ അറിഞ്ഞത്. ഇന്‍കം ടാക്‌സുകാര്‍ നെറ്റ്ഫ്‌ലിക്‌സില്‍ വന്ന ലുഡോ എന്ന ചിത്രം കണ്ടു, അതിൽ എന്റെ കഥാപാത്രം ഷീജ ശരിക്കും ഉള്ളതാണെന്ന് കരുതിയതാണ്. ലുഡോ നെറ്റ്ഫ്‌ലിക്‌സില്‍ കണ്ടാല്‍ ഈ തമാശ നിങ്ങൾക്ക് പിടിക്കിട്ടും" എന്നാണ് പേളി ത്രെഡ്‌സില്‍ കുറിച്ചത്.

Advertising
Advertising

 

അനുരാഗ് ബസു സംവിധാനം ചെയ്ത് നെറ്റ്ഫ്‌ലിക്‌സില്‍ ഇറങ്ങിയ ചിത്രമാണ് ലുഡോ. ഷീജ തോമസ് എന്ന മലയാളി കഥാപാത്രത്തെയാണ് പേളി അവതരിപ്പിച്ചത്. ഒരു ഡോണിന്‍റെ പണപ്പെട്ടി മോഷ്ടിച്ച് രക്ഷപ്പെടാന്‍ നോക്കുന്ന കഥാപാത്രമാണ് ഷീജ. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News