വിമാന യാത്രക്കിടെ ഇന്‍ഡിഗോ ജീവനക്കാരന്‍ മോശമായി പെരുമാറി; പരാതിയുമായി നടി പൂജ ഹെഗ്ഡെ

വിമാന ജീവനക്കാരന്‍റെ പേര് സഹിതം വെളിപ്പെടുത്തിക്കൊണ്ടാണ് പൂജയുടെ ട്വീറ്റ്

Update: 2022-06-10 02:10 GMT
Editor : Jaisy Thomas | By : Web Desk

മുംബൈ: വിമാന യാത്രക്കിടെ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി നടി പൂജ ഹെഗ്‌ഡെ. ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരനെതിരെയാണ് നടിയുടെ ആരോപണം. ട്വിറ്ററിലൂടെയാണ് പൂജ ഇക്കാര്യം അറിയിച്ചത്.

വിമാന ജീവനക്കാരന്‍റെ പേര് സഹിതം വെളിപ്പെടുത്തിക്കൊണ്ടാണ് പൂജയുടെ ട്വീറ്റ്. മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തിലാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്ന് പൂജ പറഞ്ഞു. വിപുല്‍ നകാഷെ എന്ന ജീവനക്കാരനെതിരെയാണ് പൂജ ആരോപണം ഉന്നയിച്ചിരിക്കുന്നത്. താരത്തിനുണ്ടായ മോശം അനുഭവത്തില്‍ ഖേദിക്കുന്നുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

Advertising
Advertising


പൂജ ഹെഗ്‌ഡെയുടെ ട്വീറ്റ്

'ഇന്ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ വിപുല്‍ നകാഷെ എന്ന സ്റ്റാഫ് അംഗം ഞങ്ങളോട് അപമര്യാദയായി പെരുമാറിയതില്‍ അങ്ങേയറ്റം സങ്കടമുണ്ട്. ഒരു കാരണവുമില്ലാതെ ഇയാള്‍ ഞങ്ങളോട് തികച്ചും ധാര്‍ഷ്ട്യവും അജ്ഞതയും ഭീഷണിപ്പെടുത്തുന്നതുമായ രീതിയിലാണ് ഇടപെട്ടത്.. സാധാരണയായി ഞാന്‍ ഇത്തരം പ്രശ്നങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്യാറില്ല, പക്ഷേ ഇത് ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു'.

''നിങ്ങള്‍ക്കുണ്ടായ അനുഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിങ്ങളുമായി ഉടനടി ബന്ധപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പി.എന്‍.ആറും ഫോണ്‍ നമ്പറും സഹിതം ഞങ്ങള്‍ക്കുടന്‍ സന്ദേശം അയക്കുക'' ഇന്‍ഡിഗോ മറുപടി ട്വീറ്റില്‍ കുറിച്ചു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News