'ഈ മനുഷ്യന്‍ എന്തൊരു അത്ഭുതമാണ്...!'; റോക്ക് ക്ലൈമ്പ് ചെയത് പ്രണവ്, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

കുത്തനെ നില്‍ക്കുന്ന ഒരു പാറക്കെട്ടിന് മുകളിലേക്ക് ഒരു വിധ ഉപകരണങ്ങളുമില്ലാതെ ചവിട്ടികയറുന്ന പ്രണവാണ് വൈറല്‍ വീഡിയോയിലുള്ളത്

Update: 2022-07-21 04:21 GMT
Editor : ijas

സിനിമയേക്കാളേറെ യാത്രകളും സാഹസികതകളും ഇഷ്ടപ്പെടുന്ന താരമാണ് പ്രണവ്. താരപുത്രന്‍റെ മകനെന്ന ഭാരമേതുമില്ലാതെയുള്ള പ്രണവിന്‍റെ സാധാരണത്വവും സാഹസികതയും ഏവരുടെയും കൈയ്യടി നേടിയതായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അത്ര സജീവമല്ലാത്ത പ്രണവ് അടുത്തിടെയാണ് തന്‍റെ വീഡിയോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കാന്‍ ആരംഭിച്ചത്. ഇപ്പോഴിതാ പ്രണവിന്‍റെ മറ്റൊരു സാഹസിക വീഡിയോയാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.

Full View

കുത്തനെ നില്‍ക്കുന്ന ഒരു പാറക്കെട്ടിന് മുകളിലേക്ക് ഒരു വിധ ഉപകരണങ്ങളുമില്ലാതെ ചവിട്ടികയറുന്ന പ്രണവാണ് വൈറല്‍ വീഡിയോയിലുള്ളത്. ചാര നിറത്തിലുള്ള പാന്‍റും ചുവപ്പും പച്ചയും ഇടകലര്‍ന്ന ടീ ഷര്‍ട്ടും ധരിച്ച് ഷൂസ് ഉപയോഗിച്ചാണ് പ്രണവ് കുത്തനെയുള്ള പാറ കീഴടക്കുന്നത്. പ്രണവിന്‍റെ അസാമാന്യ ചങ്കുറപ്പിനെയും മനകരുത്തിനെയും അഭിനന്ദിച്ച് നിരവധി ആരാധകരാണ് പ്രതികരണം അറിയിച്ചിട്ടുള്ളത്. 'അയാൾ അയാളുടെ ഇഷ്ടത്തിന് ലൈഫ് എൻജോയ് ചെയ്യുന്നു, ചെക്കൻ വേറെ ട്രാക്കാണ്, ഈ മനുഷ്യന്‍ എന്തൊരു അത്ഭുതമാണ്'- എന്നിങ്ങനെയാണ് വീഡിയോക്ക് ലഭിക്കുന്ന പ്രതികരണം. പ്രണവ് തന്നെയാണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ തന്‍റെ യാത്രാ വീഡിയോ പങ്കുവെച്ചത്.

Advertising
Advertising

അടുത്തിടെ തായ്‌ലാൻഡിലെ ടോൺസായി മലയിടുക്കില്‍ പിടിച്ചു കയറുന്ന വീഡിയോ പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. 2017ല്‍ നടത്തിയ യാത്രക്കിടെ പകര്‍ത്തിയ ദൃശ്യങ്ങളാണ് പങ്കുവെച്ചത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് പ്രണവിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം ഫെബ്രുവരി 18ന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒ.ടി.ടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News