കറങ്ങി നടന്ന് അപ്പുവേട്ടൻ അവസാനം വീടെത്തിയല്ലേ...? പ്രണവിനോട് ആരാധകർ

പ്രണവ് മോഹൻലാലിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് ആരാധകരുടെ കമന്‍റുകൾ നിറയുന്നത്

Update: 2022-03-15 07:38 GMT

പ്രണവ് മോഹന്‍ലാല്‍ വീടിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിനു താഴെ രസകരമായ കമന്‍റുകളുമായി ആരാധകര്‍. 'കുപ്പായ കയ്യില്‍ തൂങ്ങി പിന്നോട്ട് പിടിച്ചുവലിക്കുന്ന ഒരു കുട്ടിയെ പോലെയാണ് വീട്' എന്നായിരുന്നു പ്രണവിന്‍റെ പോസ്റ്റ്. കറങ്ങി നടന്ന് അവസാനം അപ്പുവേട്ടന്‍ വീടെത്തിയല്ലേ, തിരിച്ച് വീട്ടിലേക്ക് വരാനുള്ള പ്ലാന്‍ ആയല്ലേ തുടങ്ങിയ കമന്‍റുകളാണ് ഈ പോസ്റ്റിന് താഴെ നിറയുന്നത്. 

മോഹന്‍ലാലിനൊപ്പമുള്ള കുട്ടിക്കാലത്തെ ഒരു ഫോട്ടോ പ്രണവ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. കുഞ്ഞ് പ്രണവിനെ നെഞ്ചോട് ചേര്‍ത്ത് ഉമ്മവെക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രം ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. രാജാവും രാജകുമാരനും എന്നാണ് ചിത്രത്തിന് താഴെ വരുന്ന കമന്‍റ്. മോഹന്‍ലാലും ഈ ചിത്രത്തോട് പ്രതികരിച്ചിരുന്നു. 

Advertising
Advertising

തന്‍റെ യാത്രകളുടെ ചിത്രങ്ങളും വീഡിയോകളും പലപ്പോഴായി പ്രണവ് പങ്കുവെക്കാറുണ്ട്. യാത്രയ്ക്കിടയിലെ സ്വന്തം ഫോട്ടോകളും താരം പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത് ആരാധകര്‍ക്ക് ആവേശമായിരുന്നു. ഹൃദയം എന്ന ചിത്രത്തിന്‍റെ വിജയാഘോഷങ്ങള്‍ക്കടക്കം മുഖ്യധാരയില്‍ പ്രത്യക്ഷപ്പെടാത്ത താരപുത്രന്‍റെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ എന്നും കൗതുകത്തോടെയാണ് കാത്തിരിക്കുന്നത്.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News