ഹോളിവുഡ് സിനിമയല്ല, ഇത് പ്രണവ് മോഹൻലാൽ; ആരാധകരെ ഞെട്ടിച്ച് താരത്തിന്‍റെ വീഡിയോ

2017ൽ നടത്തിയ യാത്രക്കിടെ പകർത്തിയ വീഡിയോയാണ് പ്രണവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്

Update: 2022-03-02 12:11 GMT

വ്യത്യസ്തമായ ജീവിതരീതിയുമായി എന്നും ആരാധകരെ ഞെട്ടിച്ച താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിന്‍റെ യാത്രകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വന്‍തോതില്‍ ചര്‍ച്ചയാകാറുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ സജീവമായ പ്രണവ് ഇപ്പോഴിതാ ഞെട്ടിക്കുന്ന ഒരു വീഡിയോയുമായെത്തിയിരിക്കുകയാണ്.  

തായ്‌ലാൻഡ് യാത്രയ്ക്കിടെ ടോൺസായിയിലെ മലയിടുക്കിലൂടെ കയറിയിറങ്ങുന്ന വീഡിയോയാണ് പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 2017ല്‍ നടത്തിയ യാത്രക്കിടെ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. ഹോളിവുഡ് ചിത്രങ്ങളിലെ ചില സീനുകളെ ഓര്‍മിപ്പിക്കുംവിധമുള്ള താരത്തിന്‍റെ പ്രകടനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അമ്പരപ്പോടുകൂടിയുള്ള പ്രതികരണങ്ങളാണ് കമന്‍റ്ബോക്സില്‍ നിറയുന്നത്.

Advertising
Advertising

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് പ്രണവിന്‍റെ ഏറ്റവും പുതിയ ചിത്രം. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തെ നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം ഫെബ്രുവരി 18ന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒ.ടി.ടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News