എക്സ്പ്രഷന്‍ വാരിവിതറി നസ്‍ലന്‍; തിയറ്ററില്‍ പൊട്ടിച്ചിരിയുണര്‍ത്തിയ ആ ഗാനം യുട്യൂബില്‍ ട്രെന്‍ഡിംഗ്

നസ്‍ലനും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പൊട്ടിച്ചിരിയുടെ പൂരം തന്നെയാണ് തീര്‍ക്കുന്നത്

Update: 2024-03-01 06:35 GMT

നിറഞ്ഞ സദസില്‍  പ്രദര്‍ശനം തുടരുകയാണ് ഗിരീഷ് എ.ഡി ഒരുക്കിയ പ്രേമലു. നസ്‍ലനും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പൊട്ടിച്ചിരിയുടെ പൂരം തന്നെയാണ് തീര്‍ക്കുന്നത്. ഇപ്പോഴിതാ പ്രേമലുവിലെ ഏറെ ശ്രദ്ധ നേടിയ 'ദേവരാഗം 2.0 യ യ യാദവാ' എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

അല്‍താഫ് അവതരിപ്പിച്ച ഷോബി സാറിന്‍റെ കല്യാണ തലേന്ന് റീനുവും സംഘവും അവതരിപ്പിച്ച നൃത്ത രംഗത്തിലാണ് ദേവരാഗം എന്ന ചിത്രത്തിലെ 'യ യ യാദവാ എനിക്കറിയാം' എന്ന ഗാനം ഉപയോഗിച്ചിരിക്കുന്നത്. തിയറ്ററില്‍ പൊട്ടിച്ചിരി ഉയര്‍ത്തിയ ഈ രംഗത്തില്‍ നസ്‍ലന്‍റെ മുഖത്തുണ്ടാകുന്ന ഭാവങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കല്യാണരാമന് ശേഷം ഇത്രയേറെ ചിരിപ്പിച്ച ഒരു കല്യാണത്തലേന്ന് ഉണ്ടായിട്ടില്ലെന്നാണ് സിനിമാസ്വാദകരുടെ കണ്ടെത്തല്‍. യുട്യൂബില്‍ ട്രന്‍ഡിംഗാണ് ഈ പാട്ട്. നിരവധി പേരാണ് വീഡിയോക്ക് താഴെ പാട്ടിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്നത്.

Advertising
Advertising

പ്രേമലു ഒരു മുഴുനീള റൊമാന്‍റിക് കോമഡി എന്റർടൈനർ ആയാണ് ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നാണ് 'പ്രേമലു' നിർമിച്ചിരിക്കുന്നത്. ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ തെലുങ്ക് പതിപ്പും മാർച്ച് എട്ടിന് പ്രദർശനത്തിനു തയ്യാറെടുക്കുകയാണ്. എസ്.എസ്. രാജമൗലിയുടെ മകൻ കാർത്തികേയയുടെ വിതരണ കമ്പനിയായ 'Showing Business' ആണ് തെലുങ്കിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. തെലുങ്ക് പതിപ്പിന്റെ ഒടിടി വിതരണാവകാശവും അദ്ദേഹം തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴ് നാട്ടിലും ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ആഗോള കലക്ഷനായി 70 കോടി നേടിയ ചിത്രം 100 കോടി ക്ലബ്ബിലേക്കു കുതിക്കുകയാണ്. വിഷു റിലീസായാകും ഒടിടി റിലീസ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News