'അത് തള്ളല്ല, പൃഥ്വിരാജിന് എല്ലാം അറിയാം'- ലോകേഷ് കനകരാജ്

തന്‍റെ അടുത്ത സിനിമകളുമായി ബന്ധപ്പെട്ട പൃഥ്വിരാജിന്‍റെ പ്രതികരണത്തിലാണ് ലോകേഷിന്‍റെ മറുപടി

Update: 2023-01-27 13:52 GMT

തന്റെ അടുത്ത സിനിമയുടെ കഥകളെല്ലാം പൃഥ്വിരാജിന് അറിയാമെന്ന് സംവിധായൻ ലോകേഷ് കനകരാജ്. ലോകേഷിന്റെ അടുത്ത സിനിമകൾ ഏതൊക്കെയാണെന്നും അതിന്റെ കഥകളെല്ലാം തന്നോട് പറഞ്ഞിട്ടുണ്ടെന്നും ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ലോകേഷിന്‍റെ മറുപടി.

ലോകേഷിന്റെ അടുത്തസിനിമയെ കുറിച്ച് തനിക്ക് വ്യക്തമായി അറിയാം. കൈതി 2, റോളക്‌സ് തുടങ്ങിയ ചിത്രത്തിന്റെയെല്ലാം കഥ പറഞ്ഞു തന്നിരുന്നു. അടുത്ത പത്തു വർഷത്തിന് ശേഷം ലോകേഷിന് കഥ എഴുതേണ്ട എന്നുമായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. പ്രതികരണത്തിനു പിന്നാലെ പൃഥ്വിക്കെതിരെ നിരവധി ട്രോളുകളും വന്നിരുന്നു.

Advertising
Advertising

ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ വർക്ക് ചെയ്ത സമയത്ത് തന്റെ പ്ലാനുകളെ കുറിച്ച് പൃഥ്വിയുമായി ചർച്ച ചെയ്തിരുന്നു എന്നും ഇനി പത്തുവർഷത്തേക്ക് നിങ്ങൾക്ക് വേറെ കഥയൊന്നും എഴുതണ്ടതില്ലല്ലോ എന്ന് പൃഥ്വി പറഞ്ഞതായും ബിഹൈൻഡ് ദി വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News