നിങ്ങളിത് കാണുക...; 11 വര്‍ഷങ്ങള്‍ക്ക് ശേഷം വൈറലായി പൃഥ്വിരാജിന്‍റെ വിവാഹ വീഡിയോ

2011 ഏപ്രില്‍ 25ന് പാലക്കാട് നടന്ന സ്വകാര്യ ചടങ്ങില്‍ വച്ചായിരുന്നു കല്യാണം

Update: 2022-06-30 06:39 GMT

11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു നടന്‍ പൃഥ്വിരാജിന്‍റെയും മാധ്യമപ്രവര്‍ത്തകയായ സുപ്രിയ മേനോന്‍റെയും വിവാഹം. 2011 ഏപ്രില്‍ 25ന് പാലക്കാട് നടന്ന സ്വകാര്യ ചടങ്ങില്‍ വച്ചായിരുന്നു കല്യാണം. വളരെ കുറഞ്ഞ ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആരാധകരെ പോലും അറിയിക്കാതെ നടന്ന വിവാഹത്തിന്‍റെ പേരില്‍ പൃഥ്വി വിമര്‍ശനങ്ങളും നേരിട്ടിരുന്നു. അന്ന് വിവാഹത്തിന്‍റെ കുറച്ചു ചിത്രങ്ങള്‍ മാത്രമാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിയുടെ വിവാഹ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Advertising
Advertising

പരമ്പരാഗത രീതിയില്‍ നടന്ന വിവാഹത്തിന്‍റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മാധ്യമപ്രവര്‍ത്തകയായ സുപ്രിയ ഒരു അഭിമുഖത്തിനിടയില്‍ വച്ചാണ് പൃഥ്വി കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. മലയാളിയാണെങ്കിലും മുംബൈയിലാണ് സുപ്രിയ ജനിച്ചുവളര്‍ന്നത്. ബി.ബി.സിയിലെ മുന്‍ റിപ്പോര്‍ട്ടര്‍ കൂടിയാണ് സുപ്രിയ. അലംകൃത എന്നൊരു മകളും ഇവര്‍ക്കുണ്ട്. നിര്‍മാതാവ് കൂടിയായ പൃഥ്വിയുടെ സിനിമാക്കാര്യങ്ങളിലും സുപ്രിയ പങ്കാളിയാകാറുണ്ട്.

അതേസമയം ഷാജി കൈലാസിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന കടുവയാണ് പൃഥ്വിയുടെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. സലാര്‍,ഗോള്‍ഡ്, ആടുജീവിതം എന്നിവയാണ് മറ്റു ചിത്രങ്ങള്‍.


Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News