'ദാദയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന് പിറന്നാള്‍ ആശംസകള്‍'; അല്ലിക്ക് ആശംസകളുമായി പൃഥ്വിരാജ്

'ദാദയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന്, മമ്മയുടെയും ദാദയുടെയും എക്കാലത്തെയും മിന്നും പ്രകാശത്തിന് ഇന്ന് എട്ട് വയസ്സ്'

Update: 2022-09-08 07:17 GMT
Editor : ijas

എട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ അലംകൃതക്ക് ആശംസകളുമായി നടന്‍ പൃഥ്വിരാജ്. 'ദാദയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന്, മമ്മയുടെയും ദാദയുടെയും എക്കാലത്തെയും മിന്നും പ്രകാശത്തിന് ഇന്ന് എട്ട് വയസ്സ്', എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് അല്ലിക്ക് പിറന്നാള്‍ ആശംകള്‍ നേര്‍ന്നത്. അല്ലിയും ഭാര്യ സുപ്രിയയും പൃഥ്വിരാജും ഒരുമിച്ചു നില്‍ക്കുന്ന കുടുംബ ഫോട്ടോയും അല്ലിയുടെ തന്നെ ഒരു ഡെസേര്‍ട്ട് ചിത്രവും പൃഥ്വിരാജ് കുറിപ്പിനോടൊപ്പം പങ്കുവെച്ചു. ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും പൃഥ്വിരാജ് ആശംസകളും നേര്‍ന്നു.

Advertising
Advertising
Full View

സമൂഹ മാധ്യമങ്ങളില്‍ സജീവമാണെങ്കിലും പൃഥ്വിരാജും ഭാര്യ സുപ്രിയയും മകളുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത് വിരളമാണ്. സാഹിത്യത്തില്‍ തല്‍പരയായ അല്ലി അടുത്തിടെ എഴുതിയ കവിതകളെല്ലാം ചേര്‍ത്തുവെച്ച് ഒരു കവിതാ സമാഹാരം പുറത്തിറക്കിയിരുന്നു. ഇംഗ്ലീഷില്‍ ഉള്ള കവിതകളുടെ ഈ സമാഹാരത്തിന് 'ദി ബുക്ക് ഓഫ് എന്‍ചാന്‍റിങ് പോയംസ്' എന്നാണ് പേരിട്ടത്.

2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജിന്‍റെയും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയ മേനോന്‍റെയും വിവാഹം. 2014 ലായിരുന്നു മകള്‍ അലംകൃതയുടെ ജനനം.

പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

ദാദയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിന്, മമ്മയുടെയും ദാദയുടെയും എക്കാലത്തെയും മിന്നും പ്രകാശത്തിന് ഇന്ന് എട്ട് വയസ്സ്. ചോദ്യങ്ങള്‍ ഉയര്‍ത്തിയും സാഹസികത കാണിച്ചും നീയുള്ള ലോകത്തെ ഇനിയും സ്നേഹിച്ച് മുന്നേറട്ടെയെന്ന് പ്രതീക്ഷിക്കുന്നു, പ്രാര്‍ഥിക്കുന്നു. നീ ആയി തീര്‍ത്ത ആ കുഞ്ഞുമനുഷ്യനില്‍ അഭിമാനിക്കുന്നു. നീ എല്ലായ്പ്പോഴും ഞങ്ങളുടെ ഏറ്റവും വലിയ ആഹ്ളാദമാണ്. സന്തോഷ നിറഞ്ഞ എട്ടാം ജന്മദിനം അല്ലി. അല്ലിയുടെയും സുപ്രിയയുടെയും എന്‍റെയും ഓണാശംസകൾ എല്ലാവര്‍ക്കും നേരുന്നു!

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News