'സുഹൃത്തുക്കളെ ശാന്തരാകൂ...'; സമൂഹമാധ്യമങ്ങളിലെ പേരുമാറ്റത്തില്‍ വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

ദമ്പതികൾ വേർപിരിയാൻ പോകുന്നതിൻറെ മുന്നോടിയായാണ് പേരുമാറ്റമെന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.

Update: 2021-12-22 13:12 GMT

വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ കാറ്റിൽ പറത്തി സമൂഹമാധ്യമങ്ങളിലെ പേരുമാറ്റത്തില്‍ വെളിപ്പെടുത്തലുമായി നടി പ്രിയങ്ക ചോപ്ര. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് ഭർത്താവും അമേരിക്കൻ ഗായകനുമായ നിക് ജൊനാസിന്‍റെ കുടുംബപ്പേര് നീക്കം ചെയ്തതെന്തിനാണെന്ന് വിശദീകരിച്ചാണ് നടി രംഗത്തെത്തിയിരിക്കുന്നത്. 

'എനിക്കൊന്നും അറിയില്ല. ട്വിറ്ററിലെ എന്റെ പേരുപോലെ തന്നെയാക്കാൻ വേണ്ടിയാണ് ഇന്‍സ്റ്റഗ്രാമിൽ നിന്നും ജൊനാസ് എന്ന പേര് ഒഴിവാക്കിയത്. ഇതൊക്കെ ആളുകൾ വലിയ കാര്യമായി കണക്കാക്കുന്നത് കൗതുകമാണ്. ഇത് സമൂഹമാധ്യമമാണ്. പ്രിയ സുഹൃത്തുക്കളേ ദയവായി ഒന്നു ശാന്തമാകൂ' എന്നാണ് പ്രിയങ്കയുടെ വാക്കുകള്‍. ഇക്കണോമിക്സ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം. 

Advertising
Advertising

കഴിഞ്ഞ മാസമാണ് സമൂഹ മാധ്യമങ്ങളിലെ ബയോയില്‍ നിന്ന് ജൊനാസ് എന്ന ഭാഗം പ്രിയങ്ക നീക്കിയത്. നിക്കിന്‍റെ കുടുംബപ്പേരും കൂടെ ചേര്‍ത്ത് 'പ്രിയങ്ക ചോപ്ര ജൊനാസ്' എന്നായിരുന്നു താരത്തിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെ പേര്. ദമ്പതികള്‍ വേര്‍പിരിയാന്‍ പോകുന്നതിന്‍റെ മുന്നോടിയായാണ് പേരുമാറ്റമെന്ന രീതിയിലായിരുന്നു പിന്നീട് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍, ഇതിനോട് നിക് ജൊനാസും പ്രിയങ്കയും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല.

പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും ഇത്തരത്തില്‍ അപവാദങ്ങള്‍ പടച്ചുവിടുന്നത് നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് പ്രിയങ്കയുടെ അമ്മ മധു ചോപ്ര അന്ന് രംഗത്തു വന്നിരുന്നു. അഭ്യൂഹങ്ങൾക്കിടയിലും മൂന്നാം വിവാഹ വാര്‍ഷികാഘോഷത്തിന്‍റേതടക്കം ചിത്രങ്ങള്‍ നിക്കും പ്രിയങ്കയും പങ്കുവെച്ചതും ഏറെ ചര്‍ച്ചയായിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News