'അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്': കുഞ്ചാക്കോ ബോബനെ പിന്തുണച്ച് നിര്‍മാതാവ്

'ഞാൻ ഇനിയും സിനിമ ചെയ്യും. അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും'

Update: 2023-07-17 07:56 GMT

Kunchacko Boban

കൊച്ചി: രണ്ടരക്കോടി പ്രതിഫലം വാങ്ങിയിട്ടും സിനിമാ പ്രമോഷന് എത്തിയില്ലെന്ന് നടന്‍ കുഞ്ചാക്കോ ബോബനെതിരെ പദ്മിനി എന്ന സിനിമയുടെ നിര്‍മാതാവ് സുവിന്‍ കെ വര്‍ക്കി ആരോപണമുന്നിയിച്ചിരുന്നു. പിന്നാലെ കുഞ്ചാക്കോ ബോബന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നിര്‍മാതാവ് ഹൗളി പോട്ടൂർ. കുഞ്ചാക്കോ ബോബനെ ഇങ്ങനെ കല്ലെറിയരുതെന്നും പൊറുക്കാൻ കഴിയാത്ത തെറ്റാണതെന്നും ഹൗളി പോട്ടൂർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

തന്‍റെ ഭയ്യാ ഭയ്യാ എന്ന സിനിമ പരാജയപ്പെട്ടപ്പോള്‍ കുഞ്ചാക്കോ ബോബന്‍ നല്‍കിയ പിന്തുണയെ കുറിച്ചാണ് ഹൗളി പോട്ടൂർ പറഞ്ഞത്. ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ വലിയ നഷ്ടം സംഭവിച്ചു. അന്ന് തകർന്നുപോയ തന്നെ തേടി ഒരു ഫോൺകോൾ വന്നു- കുഞ്ചാക്കോ ബോബന്റെ കോൾ. വിഷമിക്കേണ്ടെന്നും ഒപ്പമുണ്ടെന്നും ഇനിയും സിനിമ ചെയ്യാന്‍ വിളിച്ചാൽ മതിയെന്നുമാണ് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. ആ വാക്കുകൾ ഉയിർത്തെഴുന്നേല്‍ക്കാനുള്ള ആത്മവിശ്വാസം നല്‍കിയെന്ന് നിര്‍മാതാവ് പറഞ്ഞു.

Advertising
Advertising

താൻ ഇനിയും സിനിമ ചെയ്യുമെന്നും അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കുമെന്നും പറഞ്ഞാണ് ഹൗളി പോട്ടൂർ കുറിപ്പ് അവസാനിപ്പിച്ചത്.

കുറിപ്പിന്‍റെ പൂര്‍ണരൂപം

എന്‍റെ പേര് ഹൗളി പോട്ടൂർ. മഞ്ഞുപോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ്. ഒടുവിൽ ചെയ്ത ചിത്രം 'ഭയ്യാ ഭയ്യാ'. ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. നിങ്ങൾക്കറിയാം ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു.

അന്ന് തകർന്നുപോയ എന്നെ തേടി ഒരു ഫോൺകോൾ വന്നു. കുഞ്ചാക്കോ ബോബന്റെ കോൾ. അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്.

"ചേട്ടാ വിഷമിക്കേണ്ട, ഞാൻ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാൽ മതി. ഞാൻ വന്ന് ചെയ്യാം"

അന്ന് ആ വാക്കുകൾ തന്ന ആശ്വാസം ചെറുതല്ല. തകർന്നിരുന്ന എനിക്ക് ഉയിർത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു.

ഒന്നേ പറയുന്നുള്ളൂ. ഞാൻ ഇനിയും സിനിമ ചെയ്യും. അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും.

'അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്' എന്റെ പേര് ഹൗളി പോട്ടൂർ. മഞ്ഞുപോലൊരു പെൺകുട്ടി, പളുങ്ക്,...

Posted by Howly Pottoore on Sunday, July 16, 2023


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News