കേരളം കീഴടക്കാൻ കച്ചകെട്ടി അല്ലു; 'പുഷ്പ 2' നാളെ തിയേറ്ററുകളിലേക്ക്

കേരളത്തിൽ 'പുഷ്പ2' ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കകം രണ്ട് കോടിയിലേറെ പ്രീ സെയിൽസ്...

Update: 2024-12-04 08:40 GMT

കേരളത്തിൽ 'പുഷ്പ2' ടിക്കറ്റ് ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കകം രണ്ട് കോടിയിലേറെ പ്രീ സെയിൽസ്. തെലുങ്കിലെ ഒരു താരത്തിനും ലഭിക്കാത്ത ഗംഭീര ഓപ്പണിംഗാണ് അല്ലു അർജുന് കേരളത്തിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നാളെ ലോകം മുഴുവനുമുള്ള തിയേറ്ററുകളിൽ 12,000 സ്‌ക്രീനുകളിൽ ചിത്രം റിലീസിനെത്തും. കേരളത്തിൽ 500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക. പുലർച്ചെ നാല് മണിക്കാണ് ചിത്രത്തിൻറെ ആദ്യ ഷോ. പുഷ്പരാജിൻറെ രണ്ടാം വരവിനായി ഏറെ ആവേശത്തിലാണ് അല്ലു ആരാധകർ. മികച്ച പ്രതികരണമാണ് ചിത്രത്തിൻറെ അഡ്വാൻസ്ഡ് ടിക്കറ്റ് ബുക്കിംഗിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Advertising
Advertising

'പുഷ്പ 2: ദ റൂൾ' ഓരോ അപ്‌ഡേറ്റുകളും സിനിമാപ്രേമികൾ ആഘോഷപൂർവ്വമാണ് ഏറ്റെടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയുന്നു. പുഷ്പ വൈൽഡ് ഫയറാണെന്ന മുന്നറിയിപ്പുമായാണ് ട്രെയിലർ എത്തിയിരുന്നത്. അതിനുപിന്നാലെ 'കിസ്സിക്' പാട്ടെത്തിു. അതിന് ശേഷം കിസ്സിക് പാട്ടും ഏവരുടേയും പ്രിയം നേടി. ഒടുവിൽ 'പീലിങ്‌സ്' സോങും സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ചു..


തിയേറ്ററുകൾതോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും പദ്ധതിയിടുന്നത്.

പുഷ്പയുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഇ ഫോർ എൻറർടെയ്ൻമെൻറ്‌സാണ്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.

സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിൻറെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്‌റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്‌സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News