തർക്കം പരിഹരിച്ചു; പി.വി.ആർ സിനിമാസിൽ മലയാള സിനിമകളുടെ പ്രദർശനം ആരംഭിച്ചു

എം.എ യൂസുഫലിയുടെ ഇടപെടലിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മൾട്ടിപ്ലക്‌സ് തിയറ്റർ ശൃംഖല പി.വി.ആറും തമ്മിലുള്ള തർക്കത്തിൽ പരിഹാരമായത്

Update: 2024-04-13 15:56 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മൾട്ടിപ്ലക്‌സ് തിയറ്റർ ശൃംഖല പി.വി.ആർ സിനിമാസും തമ്മിലുള്ള തർക്കത്തിൽ പരിഹാരം. ചർച്ചകൾക്കൊടുവിൽ പി.വി.ആർ സിനിമാസ് തിയറ്ററുകളിൽ മലയാളം സിനിമകൾ പ്രദർശനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലിയുടെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിലാണു പ്രശ്‌നങ്ങളിൽ പരിഹാരമായത്.

ഓൺലൈൻ വഴിയാണ് മധ്യസ്ഥ ചർച്ച നടന്നത്. തർക്കമുള്ള രണ്ട് തിയറ്ററുകൾ ഒഴികെ മുഴുവൻ സ്‌ക്രീനുകളിലും മലയാള സിനിമ പ്രദർശിപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യൂസുഫലി ചർച്ചയിൽ തങ്ങൾക്കൊപ്പം നിന്നുവെന്നും തർക്കമുളള രണ്ട് സ്‌ക്രീനുകളിൽ ഒഴികെ പ്രദർശനം തുടങ്ങിയെന്നും ഉണ്ണികൃഷ്ണൻ അറിയിച്ചു.

ഏപ്രിൽ 11നായിരുന്നു രാജ്യത്തെമ്പാടുമുള്ള തങ്ങളുടെ സ്‌ക്രീനുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് പി.വി.ആർ അറിയിച്ചത്. ഈ ദിവസം റിലീസ് ചെയ്ത ആവേശം, വർഷങ്ങൾക്കുശേഷം, ജയ് ഗണേഷ് തുടങ്ങിയ സിനിമകളൊന്നും തിയറ്ററുകളിൽ പ്രദർശിപ്പിച്ചില്ല. ഡിജിറ്റൽ കണ്ടന്റ് സംവിധാനം വവി മലയാളി നിർമാതാക്കൾ മാസ്റ്ററിങ് യൂനിറ്റ് തുടങ്ങിയതിൽ പ്രകോപിതരായായിരുന്നു പി.വി.ആർ നടപടി.

Summary: PVR Cinemas started to screen Malayalam movies in their theaters after dispute with film producers

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News