ഇനി പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം പ്രണയരംഗങ്ങളില്‍ അഭിനയിക്കാനില്ലെന്ന് മാധവന്‍

വാർത്ത ഏജൻസിയായ പി.ടി.ഐയോട് സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്

Update: 2022-06-30 08:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

നായകന് പ്രായം കൂടിയാലും നായികമാര്‍ക്ക് 18 തികയരുതെന്നാണ് സിനിമയിലെ അലിഖിത നിയമം. നായകന്‍റെ മകളായി അഭിനയിച്ചവര്‍  നായികയായും അമ്മയായും ചേച്ചിയായും മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടുവരുന്നത്. എന്നാല്‍ ഇനി മുതല്‍ പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം റൊമാന്‍സിന് ഇല്ലെന്ന് തീര്‍ത്തുപറഞ്ഞിരിക്കുകയാണ് ഒരുകാലത്ത് റൊമാന്‍റിക് നായകനായി അറിയപ്പെട്ടിരുന്ന മാധവന്‍. ഇനി അങ്ങോട്ട് പ്രായത്തിന് അനുസരിച്ചുള്ള റോളുകൾ മാത്രമേ ചെയ്യൂ എന്നാണ് അദ്ദേഹം പറയുന്നത്. വാർത്ത ഏജൻസിയായ പി.ടി.ഐയോട് സംസാരിക്കവെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

''എന്‍റെ പ്രായത്തിന് അനുയോജ്യമായ വേഷങ്ങളെ ഇനി ഞാന്‍ ചെയ്യൂ. ഒരു പെണ്‍കുട്ടിയുമായി പ്രണയരംഗങ്ങള്‍ അഭിനയിക്കാന്‍ പാടില്ല. അത് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമല്ല. ഇനി പ്രണയം പ്രമേയമായ സിനിമ വരികയാണെങ്കില്‍ അത് പ്രായത്തിനനുയോജ്യമായിരിക്കണം. അല്ലെങ്കിൽ എനിക്ക് അതിന്‍റെ. ഭാഗമാകാൻ പ്രാപ്തമാക്കുന്ന ഉള്ളടക്കം ഉണ്ടായിരിക്കണം'' 52കാരനായ മാധവന്‍ പറഞ്ഞു. എന്നെ സന്തോഷിപ്പിക്കുന്ന കാര്യങ്ങളാണ് ഇതുവരെ പിന്തുടർന്നത്. എനിക്ക് ഒരു നടനാകാൻ ആഗ്രഹമില്ലായിരുന്നു. എന്‍റെ കുടുംബത്തിൽ നിന്ന് ഒരാൾ പോലും സിനിമയിൽ ഉണ്ടായിരുന്നില്ല. എനിക്ക് ആരെയും അറിയില്ലായിരുന്നു. പക്ഷേ, ഞാൻ ഇപ്പോഴും ഇവിടെയുണ്ട്. ഞാൻ എന്തെങ്കിലും ശരിയായി ചെയ്തിരിക്കണം...മാധവന്‍ കൂട്ടിച്ചേര്‍ത്തു.

റോക്കട്രി: ദ നമ്പി എഫക്റ്റ്' എന്ന ചിത്രമാണ് മാധവന്‍റേതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ ആയിരുന്ന നമ്പി നാരായണന്‍റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് റോക്കട്രി. മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'റോക്കട്രി: ദ നമ്പി എഫക്റ്റ്'. ജൂലൈ ഒന്നിന് ചിത്രം പുറത്തിറങ്ങും. തമിഴ്, മലയാളം,ഹിന്ദി,ഇംഗ്ലീഷ്,തെലുങ്ക്,കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News