'ജയിലർ' ആയി രജനീകാന്ത്; തലൈവർ 169 ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ബീസ്റ്റിന്' ശേഷം നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്

Update: 2022-06-17 09:01 GMT
Editor : Lissy P | By : Web Desk

ചെന്നൈ: സൂപ്പർ സ്റ്റാർ രജിനീകാന്തിന്റെ 169 ാമത്തെ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. 'ജയിലർ' എന്നാണ് സിനിമയുടെ പേര്. വിജയ് നായകനായ ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ജയിലർ'.

സൺ പിക്‌ചേഴ്‌സാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കും. നടി പ്രിയങ്കമോഹനാണ് നായികയായി എത്തുന്നത്. രമ്യ കൃഷ്ണനും മുഖ്യവേഷത്തിൽ എത്തുന്നുണ്ട്. ആഗസ്റ്റ് ആദ്യ വാരം ചിത്രീകരണം ആരംഭിക്കും. നടി ഐശ്വര്യ റായും നടൻ ശിവകാർത്തികേയനും അതിഥി വേഷത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

Advertising
Advertising

2021 ൽ ദീപാവലി റിലീസായെത്തിയ അണ്ണാത്തെയാണ് രജനികാന്തിൻറെ പുറത്തിറങ്ങിയ അവസാന ചിത്രം.  നെൽസൺ അവസാനം സംവിധാനം ചെയ്ത ബീസ്റ്റ് വേണ്ടത്ര വിജയം നേടിയിരുന്നില്ല. തിയേറ്ററുകളിൽ വേണ്ടത്ര കലക്ഷനും ചിത്രത്തിന് നേടിയെടുക്കാനായില്ല. ഇക്കാരങ്ങളാൽ നെൽസണെ ചിത്രത്തിൽ നിന്ന് മാറ്റിയെന്ന രീതിയിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ ആ വാർത്തകളെ അപ്പാടെ തള്ളിക്കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.

ചോരക്കറയുള്ള പാതി മുറിഞ്ഞ കത്തി കെട്ടിത്തൂക്കിയ രീതിയിലാണ് ടൈറ്റിൽ പോസ്റ്റർ ഡിസൈൻ ചെയ്തിട്ടുള്ളത്. ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യമുള്ളതായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News