ആര്‍.ആര്‍.ആറിന്‍റെ വിജയാഘോഷത്തിനിടെ ചെരിപ്പിടാതെ വന്ന രാംചരണ്‍;കാരണമിതാണ്...

കറുത്ത കുര്‍ത്തയും പാന്‍റ്സും ധരിച്ച് നഗ്നപാദനായി എത്തിയ ചരണിനെ കണ്ട് മറ്റുള്ളവര്‍ അമ്പരന്നെങ്കിലും പിന്നീടാണ് കാരണം മനസിലായത്

Update: 2022-04-07 06:50 GMT
Click the Play button to listen to article

ആര്‍.ആര്‍‌.ആറിന്‍റെ തകര്‍പ്പന്‍ വിജയത്തിന്‍റെ സന്തോഷത്തിലാണ് രാംചരണും ജൂനിയര്‍ എന്‍ടിആറും. ചിത്രത്തിന്‍റെ വിജയാഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈയിടെ മുംബൈയില്‍ നടന്ന ആഘോഷ പാര്‍ട്ടിയില്‍ ചെരിപ്പിടാതെ വന്ന രാംചരണായിരുന്നു ശ്രദ്ധാകേന്ദ്രം. കറുത്ത കുര്‍ത്തയും പാന്‍റ്സും ധരിച്ച് നഗ്നപാദനായി എത്തിയ ചരണിനെ കണ്ട് മറ്റുള്ളവര്‍ അമ്പരന്നെങ്കിലും പിന്നീടാണ് കാരണം മനസിലായത്.

Full View

ശബരിമലക്ക് പോകാനുള്ള വ്രതത്തിലാണ് താരം. ഇതിന്‍റെ ഭാഗമായിട്ടാണ് കറുപ്പുടുത്തതും ചെരിപ്പ് ഉപേക്ഷിച്ചതും. എല്ലാ വര്‍ഷവും വ്രതം അനുഷ്ഠിക്കാറുണ്ട് രാംചരണ്‍. രാം ചരണും പിതാവും നടനുമായ ചിരഞ്ജീവിയും വർഷങ്ങളായി ശബരിമലയില്‍ ദർശനം നടത്താറുണ്ട്.

Advertising
Advertising

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം 1000 കോടിയിലേക്ക് കുതിക്കുകയാണ്. ആര്‍.ആര്‍‌.ആറിന്‍റെ പ്രമോഷനുകൾ പൂർത്തിയാക്കിയ രാം ചരൺ ഇപ്പോൾ തന്‍റെ വരാനിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. സംവിധായകൻ ശങ്കറിന്‍റെ ആർസി 15ന്‍റെ ചിത്രീകരണം അമൃത്സർ സർവകലാശാലയിൽ പുനരാരംഭിച്ചിട്ടുണ്ട്. ഈ ഷെഡ്യൂൾ രണ്ടാഴ്ച നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊരട്ടാല ശിവയുടെ ആചാര്യയാണ് രാംചരണിന്‍റെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. മെഗാസ്റ്റാർ ചിരഞ്ജീവിയും രാം ചരണും ഒന്നിക്കുന്ന ചിത്രം ഏപ്രിൽ 29ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. കാജല്‍ അഗര്‍വാള്‍, പൂജ ഹെഗ്ഡേ, സോനു സൂദ് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News