മരുഭൂമിയില്‍ പൃഥ്വി തളര്‍ന്നുവീണിട്ടുണ്ട്, ലിക്വിഡ് ഭക്ഷണം സ്ട്രോയിലൂടെ കഴിക്കും; ആടുജീവിതത്തിനു വേണ്ടി പൃഥ്വിരാജ് സഹിച്ച കഷ്ടപ്പാടുകളെക്കുറിച്ച് രഞ്ജിത്ത് അമ്പാടി

മരുഭൂമിയിലെ മണലിൽ കൂടി നമുക്ക് നേരെ പോലെ നടക്കാൻ പറ്റില്ല

Update: 2023-11-15 06:56 GMT
Editor : Jaisy Thomas | By : Web Desk

രഞ്ജിത്ത് അമ്പാടി/ആടുജീവിതം

മലയാള സിനിമാലോകം തന്നെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്‍റെ ഇതേ പേരിലുള്ള പ്രശസ്തമായ നോവലിനെ അടിസ്ഥാനമാക്കി ബ്ലസി ഒരുക്കുന്ന സിനിമ വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കും പ്രതിസന്ധികളും തരണം ചെയ്താണ് തിയറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ് സുകുമാരനാണ് നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടി നടന്‍ ഭാരം കുറച്ചതും ഗെറ്റപ്പുമെല്ലാം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജിത്ത് അമ്പാടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആടുജീവിതത്തിന് വേണ്ടി പൃഥ്വി നേരിട്ട വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞത്.

Advertising
Advertising

"ഒന്ന് രണ്ട് സീനൊക്കെ ഷൂട്ട് ചെയ്യുമ്പോൾ പൃഥ്വിരാജ് തളർന്ന് വീണിട്ടുണ്ട്. പക്ഷേ കുഴപ്പമില്ല നമുക്ക് വീണ്ടും ചെയ്യാമെന്നാണ് പുള്ളി പറയുന്നത്. പക്ഷേ വേണ്ടാന്ന് പറ‍ഞ്ഞ് പാക്കപ്പായിട്ടുണ്ട്. മരുഭൂമിയിലെ മണലിൽ കൂടി നമുക്ക് നേരെ പോലെ നടക്കാൻ പറ്റില്ല. അങ്ങനത്തെ സാഹചര്യത്തിലാണ് ഈ ശരീരവും വച്ച് പൃഥ്വിരാജ് ഓടുകയും സ്പീഡിൽ നടക്കുകയുമൊക്കെ ചെയ്യുന്നത്. സ്വാഭാവികമായും ക്ഷീണിക്കും. ഡോക്ടറും കാര്യങ്ങളും നമുക്കൊപ്പം തന്നെ ഉണ്ടായിരുന്നു. എന്നാൽ പോലും നമുക്ക് ടെൻഷൻ ആവും. കാരണം കോവിഡ് ടൈം കൂടിയാണ്. എന്തും സംഭവിക്കാം.

ആരോ​ഗ്യമുള്ളവർക്ക് പോലും പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. ളോഹ പോലത്തൊരു വസ്ത്രമാണ് പൃഥ്വിയുടേത്. അതിട്ട് ഒന്ന് നടക്കാൻ പോലും പറ്റില്ല. തുകൽ ചെരുപ്പാണ്. അതിന്റെ കൂടെ നീട്ടി വളർത്തിയ മുടിയും താടിയും. മുറിവിന്റെ മാർക്ക്, എക്സ്ട്ര ഒരു ഫുൾ പല്ലുണ്ട്. എല്ലാ വിരലുകളിലും നഖങ്ങളും ഉണ്ട്. അതുകൊണ്ട് മൊബൈൽ ഒന്നും നോക്കാനാകില്ല. ആകെ ചെയ്യാൻ പറ്റുന്നത് ലിക്വിഡ് പോലുള്ള ഭക്ഷണം സ്ട്രോയിൽ കഴിക്കുക എന്നതാണ്", എന്ന് രഞ്ജിത്ത് പറയുന്നു.

നജീബിനെ കുറിച്ച് ആലോചിച്ചപ്പോൾ തന്നെ യഥാർത്ഥ നജീബ് എങ്ങനെ ആയിരിക്കും എന്നാണ് ചിന്തിച്ചത്. രണ്ട് മൂന്ന് വർഷത്തോളം ലുക്ക് തന്നെ നമ്മൾ ചെയ്തു നോക്കിയിട്ടുണ്ട്.എന്നിട്ടാണ് ഫൈനൽ ചെയ്തത്. ഖുബൂസ് ഒക്കെ നിലത്ത് തീ കൂട്ടി അതിലിട്ട് വേവിച്ച് കഴിക്കുന്നുണ്ട്. ശരിക്ക് ഞങ്ങളും അങ്ങനെ തന്നെ ചെയ്തു. അങ്ങനെ തന്നെ പൃഥ്വി അത് കഴിച്ചിട്ടും ഉണ്ട്. ഓസ്‌കർ കിട്ടണമെന്നൊക്കെ ആഗ്രഹമുണ്ട്. കാരണം അത്രത്തോളം സിനിമയ്ക്ക് വേണ്ടി കഷ്ടപെട്ടിട്ടുണ്ട്. അങ്ങനെ ഒരു സിനിമ നമുക്ക് ചെയ്യാൻ പറ്റുമോന്ന് പോലും അറിയില്ല.

ഈ സിനിമ ഞാൻ ചെയ്യുന്നത് മകളോ മകളുടെ മക്കളോ അതായത് പേരക്കുട്ടികളോ കാണുമ്പോൾ ഈ പടത്തിലെ എന്റെ ഒരു സ്റ്റിൽ എന്റെ വീട്ടിൽ ഉണ്ടാകും എന്നാണ് പൃഥ്വിരാജ് ബ്ലെസി സാറിനോട് പറഞ്ഞത്. പൃഥ്വിരാജിന്റെ ഡെഡിക്കേഷൻ ആണ് ആടുജീവിതത്തിന്റെ നട്ടെല്ല്. മെലിഞ്ഞുള്ള സ്വീക്വൻസുകൾ എടുക്കുമ്പോൾ, പൃഥ്വിക്ക് സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്' രഞ്ജിത്ത് പറയുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News