രണ്‍വീര്‍ ഇനി ഷാരൂഖിന്‍റെ അയല്‍ക്കാരന്‍; 119 കോടിയുടെ വീട് സ്വന്തമാക്കി താരം

ബാന്ദ്രയിലെ എസ്.ആർ.കെയുടെ മന്നത്തിനും സൽമാന്‍റെ ഗാലക്സിക്കും സമീപമാണ് രണ്‍വീറിന്‍റെ പുതിയ വീട്

Update: 2022-07-12 09:35 GMT

മുംബൈ: ബാന്ദ്രയില്‍ 119 കോടി രൂപയുടെ വീട് സ്വന്തമാക്കി ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗ്. ഇതോടെ സല്‍മാന്‍ ഖാന്‍റെയും ഷാരൂഖ് ഖാന്‍റെയും അയല്‍ക്കാരനായി മാറിയിരിക്കുകയാണ് താരം. ബാന്ദ്രയിലെ എസ്.ആർ.കെയുടെ മന്നത്തിനും സൽമാന്‍റെ ഗാലക്സിക്കും സമീപമാണ് രണ്‍വീറിന്‍റെ പുതിയ വീട്.

കടലിന് അഭിമുഖമായിട്ടാണ് അപ്പാര്‍ട്ട്മെന്‍റ് സ്ഥിതി ചെയ്യുന്നത്. Oh Five Oh Media Works LLP യുടെ കീഴിലാണ് പ്രോപ്പർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സാഗര്‍ റിഷാം എന്ന നവീകരിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് അപ്പാര്‍ട്ട്മെന്‍റ് സ്ഥിതി ചെയ്യുന്നത്. രണ്‍വീറിന്‍റെ വീടിന് 11,266 ചതുരശ്ര അടി കാർപെറ്റ് ഏരിയയും 1,300 ചതുരശ്ര അടി എക്സ്ക്ലൂസീവ് ടെറസും ഉണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈ 8നാണ് കരാര്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം ആലിയ ഭട്ടിനൊപ്പം അഭിനയിക്കുന്ന റോക്കി ഔർ റാണി കി പ്രേം കഹാനിയിലാണ് രൺവീറിന്‍റെ പുതിയ ചിത്രം. ഒരിടവേളക്ക് ശേഷം കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധര്‍മേന്ദ്ര, ഷബാന ആസ്മി, ജയാ ബച്ചന്‍ എന്നിവരും വേഷമിടുന്നുണ്ട്. രോഹിത് ഷെട്ടിയുടെ സര്‍ക്കസിലും രണ്‍വീറാണ് നായകന്‍. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് താരം അഭിനയിക്കുന്നത്. പൂജ ഹെഗ്ഡെയാണ് നായിക. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News