'ഒറിജിനലാണെന്നേ പറയൂ, അത്ര ഗംഭീരം'; 'മെസ്സിക്കൊപ്പമുള്ള ചിത്രം' പങ്കുവെച്ച് രൺവീർ സിങ്

രൺവീർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് രസകരമായ അഭിപ്രായങ്ങൾ പങ്കുവെച്ചത്.

Update: 2022-12-24 13:51 GMT
Editor : afsal137 | By : Web Desk

ഇന്ത്യൻ ഫോട്ടോഗ്രാഫർ രോഹൻ ശ്രേഷ്ഠയ്ക്കും അർജന്റീന താരം മെസിക്കൊപ്പവുമുള്ള എഡിറ്റഡ് ചിത്രം പങ്കുവെച്ച് ബോളിവുഡ് താരം രൺവീർ സിങ്. മെസിയും രോഹനും തമ്മിലുള്ള ചിത്രത്തോടൊപ്പം തന്നെയും ചേർത്തുവെച്ചാണ് രൺവീർ ഫോട്ടോ എഡിറ്റ് ചെയ്തത്. രൺവീർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് രസകരമായ അഭിപ്രായങ്ങൾ പങ്കുവെച്ചത്.

'നിങ്ങൾക്ക് ഫോട്ടോഷോപ്പ് അറിയാമെന്നതുകൊണ്ട്, നിങ്ങൾ എന്നെ ഫോട്ടോഷോപ്പ് ചെയ്തുവെന്ന് അർത്ഥമാക്കുന്നില്ല' രോഹൻ ശ്രേഷ്ഠയെ മെൻഷൻ ചെയ്തുകൊണ്ട് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Advertising
Advertising

അന്താരാഷ്ട്ര ഫുട്‌ബോൾ താരത്തിന്റെ ഫോട്ടോകൾ ക്ലിക്കുചെയ്യുന്നത് തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷമാണെന്ന് മെസിയുടെ ചിത്രങ്ങൾ പങ്കുവെച്ച് രോഹൻ പറഞ്ഞിരുന്നു.

രൺവീർ സിങ്ങിന്റെ എഡിറ്റഡ് ചിത്രം കണ്ട് താൻ ഉറക്കെ ചിരിച്ചുവെന്നാണ് രോഹൻ വ്യക്തമാക്കുന്നത്. 'ഹഹഹഹ' എന്നാണ് അദ്ദേഹം രൺവീറിന്റെ പോസ്റ്റിനു താഴെ കുറിച്ചത്. ഈ ദിവസത്തെ പോസ്‌റ്റെന്നാണ് രൺവീറിന്റെ ചിത്രത്തോട് ബോളിവുഡ് താരം സിദ്ധാന്ത് കപൂർ പ്രതികരിച്ചത്. മെസ്സി രൺവീറിനെ പോലെയാണെന്ന് ഒരു ആരാധകൻ കമന്റ് ചെയ്തു. ഖത്തറിലെ ലോകകപ്പ് ഫൈനൽ കാണാൻ ദീപികയും രൺവീറും ഒന്നിച്ചാണെത്തിയത്. ചരിത്രനിമിഷം എന്ന പേരിൽ അർജന്റീനയുടെ നേട്ടം ദീപികയ്‌ക്കൊപ്പം ആഘോഷിക്കുന്ന വീഡിയോയും രൺവീർ പങ്കുവെച്ചിരുന്നു. ഒരുമിച്ച് ലോകകപ്പ് കാണാനായതിലുള്ള സന്തോഷവും താരം പങ്കുവെച്ചു. അർജന്റീന-ഫ്രാൻസ് മത്സരം തുടങ്ങുന്നതിന് മുമ്പ് ദീപികയും മുൻ സ്പാനിഷ് ഫുട്ബോൾ താരം കാസില്ലസും ചേർന്നാണ് ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News