ലക്ഷങ്ങളുടെ തട്ടിപ്പിനിരയായി നടി രശ്മിക മന്ദാന; മാനേജറെ പുറത്താക്കി

കരിയറിന്റെ തുടക്കംമുതൽ കൂടെയുള്ള മാനേജറാണ് 80 ലക്ഷത്തോളം നടിയിൽനിന്ന് തട്ടിയത്

Update: 2023-06-19 09:45 GMT
Editor : Shaheer | By : Web Desk

ബംഗളൂരു: ദീർഘകാലമായി കൂടെയുണ്ടായിരുന്ന മാനേജറെ പുറത്താക്കി തെന്നിന്ത്യൻ ചലച്ചിത്രതാരം രശ്മിക മന്ദാന. ലക്ഷങ്ങൾ തട്ടിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സംഭവത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ നടി ഇതുവരെ തയാറായിട്ടില്ല.

കരിയറിന്റെ തുടക്കംതൊട്ടേ രശ്മികയ്‌ക്കൊപ്പമുണ്ടായിരുന്നയാളാണ് തട്ടിപ്പ് നടത്തിയ മാനേജറെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്യുന്നു. 80 ലക്ഷം രൂപയോളമാണ് ഇയാൾ നടിയിൽനിന്ന് തട്ടിയത്. സംഭവം വിവാദമാക്കാനും ചർച്ചയാക്കാനും നടി താൽപര്യപ്പെടാത്തതിനാൽ മാനേജറെ രഹസ്യമായി പിരിച്ചുവിട്ടിരിക്കുകയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. തട്ടിപ്പിനെക്കുറിച്ചുള്ള വിശദവിവരങ്ങളും പുറത്തുവന്നിട്ടില്ല.

Advertising
Advertising

അല്ലു അർജുൻ ചിത്രം 'പുഷ്പ'യിലൂടെ രാജ്യമെങ്ങും തരംഗമായ താരമാണ് രശ്മിക മന്ദാന. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണെന്നാണ് വിവരം. രൺബീർ കപൂർ, ബോബി ഡിയോൾ എന്നിവർക്കൊപ്പം രശ്മിക പ്രധാന വേഷത്തിലെത്തുന്ന 'ആനിമൽ' ആണ് പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രം. ത്രില്ലർ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിട്ടുണ്ട്.

2016ൽ കന്നട ചിത്രം 'കിരിക് പാർട്ടി'യിലൂടെയാണ് രശ്മിക ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന് മികച്ച പുതുമുഖ നടിക്കുള്ള 'സൈമ' പുരസ്‌കാരം ലഭിച്ചു. സിദ്ധാർത്ഥ് മൽഹോത്ര നടനായ 'മിഷൻ മജ്‌നു'വിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അമിതാഭ് ബച്ചനും നീന ഗുപ്തയും പ്രധാന വേഷത്തിലെത്തുന്ന 'ഗുഡ്‌ബൈ'യിലൂടെ ശ്രദ്ധ നേടി.

Summary: Rashmika Mandanna’s long-time manager cheats her of Rs 80 lakh, gets fired

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News