പുഷ്പ 2വില്‍ സായി പല്ലവിയും !

പുഷ്പ: ദ റൂളില്‍ പുതുതായി ചേര്‍ത്ത കഥാപാത്രത്തെ അവതരിപ്പിക്കാനാണ് സായിയെ തെരഞ്ഞെടുത്തത്

Update: 2023-03-08 05:02 GMT

സായ് പല്ലവി

ഹൈദരാബാദ്: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗമാണ് പുഷ്പ 2. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ നടി സായി പല്ലവിയും സിനിമയുടെ ഭാഗമാകുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

പുഷ്പ: ദ റൂളില്‍ പുതുതായി ചേര്‍ത്ത കഥാപാത്രത്തെ അവതരിപ്പിക്കാനാണ് സായിയെ തെരഞ്ഞെടുത്തത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. ഫഹദ് ഫാസിലിന്‍റെ ജോഡിയായിട്ടായിരിക്കും സായ് എത്തുന്നത്. അതിഥി വേഷത്തിലായിരിക്കും താരമെത്തുക. അടുത്ത ഷെഡ്യൂളില്‍ സെറ്റില്‍ ചേരുകയും ഒരാഴ്ചക്കുള്ളില്‍ നടിയുടെ ഭാഗം പൂര്‍ത്തിയാക്കുകയും ചെയ്യും. പുഷ്പ 2വില്‍ സായി ഉണ്ടെന്നറിഞ്ഞതോടെ ആവേശത്തിലാണ് ആരാധകര്‍. ആദ്യമായിട്ടാണ് സായ് പല്ലവി അല്ലു അര്‍ജുനൊപ്പം അഭിനയിക്കുന്നത്.

Advertising
Advertising



രശ്മിക മന്ദാന, അനസൂയ ഭരദ്വാദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തിടെ വിശാഖപട്ടണത്ത് പുഷ്പ 2വിന്‍റെ ഒരു ഷെഡ്യൂള്‍ അല്ലു അര്‍ജുന്‍ പൂര്‍ത്തിയാക്കിയിരുന്നു. ഗാനരംഗമാണ് ഇവിടെ ചിത്രീകരിച്ചത്. അല്ലുവും ഫഹദും നേര്‍ക്കുനേര്‍ വരുന്ന മുഹൂര്‍ത്തങ്ങളാണ് പുഷ്പ 2വിന്‍റെ ഹൈലൈറ്റ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 29നാണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്ക്,തമിഴ്,ഹിന്ദി,കന്നഡ,മലയാളം ഭാഷകളിലാണ് പുഷ്പ പുറത്തിറങ്ങിയത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു എത്തിയത്. സുകുമാറാണ് സംവിധാനം. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News