ഐശ്വര്യ, നയൻതാര, പ്രിയങ്ക, ദീപിക എന്നിവരല്ല: 3 മിനിറ്റിന് 5 കോടി പ്രതിഫലം വാങ്ങിയത് ഈ നടി

അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചിത്രമായ പുഷ്പ ദി റൈസിലെ ‘ഊ ആന്റവ’ എന്ന ഗാനത്തിന് അഞ്ച് കോടി രൂപ ഈടാക്കിയത്.

Update: 2023-07-17 10:57 GMT
Editor : anjala | By : Web Desk

മുബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി തെലുങ്ക് സിനിമാ താരം സാമന്ത റൂത്ത് പ്രഭു. ഒരു മിനിറ്റിന് 1.7 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. സിനിമയിൽ നിന്ന് ഒരു വർഷത്തേക്ക് ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ച് സാമന്ത അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു.

ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമെന്നും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. നടി പുതിയ ചിത്രങ്ങളൊന്നും കരാർ ചെയ്തിട്ടില്ലെന്നും നിലവിൽ നിർമ്മാതാക്കളിൽ നിന്ന് വാങ്ങിയ അഡ്വാൻസ് തിരികെ നൽകിയെന്നുമാണ് വാർത്ത.

Advertising
Advertising

അല്ലു അർജുന്റെ സൂപ്പർഹിറ്റ് ചിത്രമായ പുഷ്പ ദി റൈസിലെ ‘ഊ ആന്റവ’ എന്ന ഗാനത്തിന് സാമന്ത അഞ്ച് കോടി രൂപ ഈടാക്കിയത്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഗാനത്തിനാണ് നടി കോടികൾ പ്രതിഫലമായി വാങ്ങിയത്. അതായത്, സാമന്ത റൂത്തിന് ഒരു മിനിറ്റിന് 1.7 കോടി രൂപ പ്രതിഫലം ലഭിച്ചു. ഇത് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാക്കി സാമന്തയെ മാറ്റി.

ദേവി ശ്രീ പ്രസാദാണ് 'ഊ ആന്റവ' ഗാനം രചിച്ചിരിക്കുന്നത്. ഇതിന്റെ തെലുങ്ക് പതിപ്പ് ആലപിച്ചിരിക്കുന്നത് ഇന്ദ്രാവതി ചൗഹാനാണ്. ഡിസംബർ 17ന് റിലീസ് ചെയ്ത പുഷ്പ ദി റൈസ് ബോക്‌സ് ഓഫീസിൽ 300 കോടിയിലധികം നേടി. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News