എന്നെ നോക്കാന്‍ എനിക്കറിയാം; മയോസിറ്റിസ് ചികിത്സക്കായി തെലുങ്ക് നടനില്‍ നിന്നും 25 കോടി കടം വാങ്ങിയെന്ന വാര്‍ത്തയെ തള്ളി സാമന്ത

മയോസിറ്റിസ് ചികിത്സിക്കാന്‍ 25 കോടി! നിങ്ങളെ ആരൊക്കയോ തെറ്റിദ്ധരിപ്പിക്കുന്നു

Update: 2023-08-05 10:12 GMT

സാമന്ത

ഹൈദരാബാദ്: മയോസിറ്റിസ് ചികിത്സക്കായി അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് നടി സാമന്ത. ഒരു വര്‍ഷത്തേക്കാണ് നടി ബ്രേക്കെടുത്തിരിക്കുന്നത്. ചികിത്സക്കായി സാമന്ത ഒരു തെലുങ്ക് നടനില്‍ നിന്നും 25 കോടി കടം വാങ്ങിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഈയിടെ പുറത്തുവന്നിരുന്നു. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് താരം.

''മയോസിറ്റിസ് ചികിത്സിക്കാന്‍ 25 കോടി! നിങ്ങളെ ആരൊക്കയോ തെറ്റിദ്ധരിപ്പിക്കുന്നു. അതിന്റെ ഏറ്റവും ചെറിയ അംശം മാത്രമാണ് എനിക്ക് ചെലവഴിക്കേണ്ടി വന്നത്. ഞാന്‍ ജോലി ചെയ്ത് പ്രതിഫലമായി വാങ്ങിയത് കല്ലല്ല. അതിനാല്‍, എനിക്ക് എന്നെത്തന്നെ പരിപാലിക്കാന്‍ സാധിക്കും. ആയിരക്കണക്കിന് പേര്‍ അനുഭവിക്കുന്ന രോഗാവസ്ഥയാണ് മയോസിറ്റിസ്. ഇതിന്‍റെ ചികിത്സയെ കുറിച്ചുള്ള വിവരങ്ങള്‍ പറയുമ്പോള്‍ അല്‍പം കൂടി ഉത്തരവാദിത്തം കാണിക്കണം,' സാമന്ത പറഞ്ഞു.

Advertising
Advertising


അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ യാത്രകളിലാണ്. ബാലിയില്‍ അവധിക്കാലം ആഘോഷിക്കുന്ന സാമന്തയുടെ ചിത്രങ്ങള്‍ നടി തന്നെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കഴിഞ്ഞ ആറുമാസങ്ങള്‍ ഏറ്റവും കാഠിന്യം നിറഞ്ഞതായിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് തനിക്ക് മയോസിറ്റിസ് എന്ന രോഗം ബാധിച്ച കാര്യം നടി ആരാധകരോട് തുറന്നുപറയുന്നത്. മസിലുകളില്‍ വീക്കം സംഭവിക്കുന്ന അവസ്ഥയാണ് മയോസിറ്റിസ്. രോഗവുമായി താന്‍ നടത്തിയ പോരാട്ടത്തെക്കുറിച്ച് പലതവണ നടി പറഞ്ഞിട്ടുണ്ട്. കണ്ണുകളില്‍ സൂചി കുത്തുന്ന വേദനയോടെയാണ് എല്ലാം ദിവസവും എഴുന്നേല്‍ക്കാറുള്ളതെന്നും ചില ദിവസങ്ങളില്‍ വല്ലാതെ ക്ഷീണിക്കുമെന്നും സാമന്ത പറഞ്ഞിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News