'ശ്രീനി പഴയ ശ്രീനിയായി മാറി, നന്ദി പറയേണ്ടത് വിനീതിനോടും വിമലയോടും'; ശ്രീനിവാസന്റെ തിരിച്ചുവരവിനെ കുറിച്ച് സത്യൻ അന്തിക്കാട്

'ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും'

Update: 2022-11-30 16:14 GMT

നടൻ ശ്രീനിവാസനുമൊന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ശ്രീനിവാസൻ അഭിനയിക്കുന്ന 'കുറുക്കൻ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും സംവദിച്ചത്. ശ്രീനി പഴയ ശ്രീനിയായി മാറിയെന്നും എല്ലാ അർഥത്തിലും നന്ദിപറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും മകൻ വിനീതിനോടും ഭാര്യ വിമലയോടുമാണന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

അദ്ദേഹത്തിന്റെ വാക്കുകൾ

'മഴവിൽ മനോരമയുടെ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസൻ പറഞ്ഞു-

'ഞാൻ രോഗശയ്യയിലായിരുന്നു. അല്ല, രോഗിയായ ഞാൻ ശയ്യയിലായിരുന്നു.' ഉറവ വറ്റാത്ത നർമ്മത്തിന്റെ ഉടമയെ ചേർത്തു പിടിച്ച് ഞാൻ പറഞ്ഞു, 'ശ്രീനിവാസന്റെ മൂർച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും'

Advertising
Advertising

പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അതു സംഭവിക്കുന്നു. രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന'കുറുക്കൻ' എന്ന സിനിമയുടെ സെറ്റിൽ ഞാൻ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി;എല്ലാ അർത്ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശിൽപികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികിൽനിന്നു മാറി നിൽക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്. സ്‌നേഹമുള്ളവരുടെ പ്രാർത്ഥനകൾക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു.'

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News