ആര്യനൊപ്പം ഒരേ ഫ്രെയിമില്‍ ഷാരൂഖും; ബ്രഹ്മാണ്ഡ പരസ്യ ചിത്രം പുറത്ത്

ആര്യനും സുഹൃത്തുക്കളും ആരംഭിക്കുന്ന ആഡംബര ബ്രാൻഡായ Dyavol.x എന്ന ആഡംബര വസ്ത്രവ്യാപാര കമ്പനിക്കായാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്

Update: 2023-04-26 05:04 GMT

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്യുന്ന പരസ്യ ചിത്രം പുറത്തിറങ്ങി. ആര്യനും സുഹൃത്തുക്കളും ആരംഭിക്കുന്ന ആഡംബര ബ്രാൻഡായ Dyavol.x എന്ന ആഡംബര വസ്ത്രവ്യാപാര കമ്പനിക്കായാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. ആര്യൻ ഖാനും ഷാരൂഖ് ഖാനും ഒരേ ഫ്രെയിമിൽ എത്തുവെന്നതാണ് പ്രത്യേകത. പരസ്യത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് ആര്യൻ ഖാൻ തന്നെയാണ്.

Full View

Full View

Full View
Advertising
Advertising

Full View

വെബ്‌സ്റ്റേർ വഴിയാകും ഉത്പന്നങ്ങളുടെ വിൽപ്പന. ആര്യൻ ഖാന്റെ സുഹൃത്തുക്കളായ ലെറ്റി ബ്ലഗിയോവ, ബണ്ടി സിങ് എന്നിവർ ചേർന്നാണ് കമ്പനി തുടങ്ങിയത്. മൂന്ന് വർഷത്തെ തയ്യാറാടെപ്പുകൾക്കൊടുവിലാണ് മൂവരും കമ്പനി ആരംഭിച്ചത്. ഇതിനുമുമ്പും ആര്യൻ ഖാൻ ബിസിനസ് രംഗത്തിറങ്ങിയിരുന്നു. 2022ൽ ആര്യൻ ഖാൻ ബണ്ടി സിംഗിനൊപ്പം വിദേശ കമ്പനിയുമായി ചേർന്ന് പ്രീമിയം വോഡ്ക ഇന്ത്യൻ വിപണിയിൽ ഇറക്കിയിരുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News