'ആര്യന്‍ ജനിക്കുമ്പോള്‍ ജാക്കി ചാനെപ്പോലെയായിരുന്നു, അവനെ തായ്കൊണ്ടോ പോലും പരിശീലിപ്പിച്ചിട്ടുണ്ട്'; ഷാരൂഖ് ഖാന്‍

സ്വിറ്റ്സര്‍ലാന്‍റിലെ ലോകാര്‍ണോയില്‍ നടന്ന 77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവൽ പങ്കെടുത്തു സംസാരിക്കുയായിരുന്നു അദ്ദേഹം

Update: 2024-08-12 05:40 GMT

ബേണ്‍: തന്‍റെ പ്രിയപ്പെട്ട നടന്‍ ജാക്കി ചാനാണെന്നും മകള്‍ ആര്യന്‍ ഖാന്‍ ജനിക്കുമ്പോള്‍ ഇഷ്ടതാരത്തെപ്പോലെയായിരുന്നെന്നും ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. സ്വിറ്റ്സര്‍ലാന്‍റിലെ ലോകാര്‍ണോയില്‍ നടന്ന 77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവൽ പങ്കെടുത്തു സംസാരിക്കുയായിരുന്നു അദ്ദേഹം.

“എക്കാലത്തെയും എൻ്റെ പ്രിയപ്പെട്ട അഭിനേതാക്കളുടെ ലിസ്റ്റെടുത്താല്‍ അതില്‍ ജാക്കി ചാനുണ്ടാകും. അദ്ദേഹം വളരെയധികം രസികനും നന്നായി ശരീരം സൂക്ഷിക്കുന്നയാളുമാണ്. അദ്ദേഹം എല്ലായ്പപോഴും എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. എൻ്റെ ആദ്യത്തെ മകൻ ആര്യൻ ജനിച്ചപ്പോൾ, അവൻ ജാക്കി ചാനെപ്പോലെയാണെന്ന് എനിക്ക് തോന്നി.അവൻ ജാക്കി ചാനെപ്പോലെയാണ്. പിന്നീട് അവൻ ജാക്കി ചാനായി വളരുമെന്ന് കരുതി ഞാൻ അവനെ തായ്കൊണ്ടോ പരിശീലിപ്പിച്ചു. അവൻ ജാക്കി ചാൻ ആകണമെന്ന് ഞാൻ ശരിക്കും ആഗ്രഹിച്ചു.സത്യസന്ധമായിട്ടാണ് ഞാനിത് പറയുന്നത്'' ഷാരൂഖ് പറഞ്ഞു.

Advertising
Advertising

ജാക്കി ചാനെ ആദ്യമായി കണ്ടതിനെക്കുറിച്ചും ഷാരൂഖ് പറഞ്ഞു. '' മൂന്നു നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗദി അറേബ്യയില്‍ വച്ച് അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഞാന്‍ പ്രതീക്ഷിച്ചതു പോലെ അദ്ദേഹം വളരെയധികം എളിമയുള്ളവനും സ്വീറ്റുമായിരുന്നു. ഒരുമിച്ച് ഒരു ചൈനീസ് റസ്റ്റോറന്‍റ് തുടങ്ങാമെന്ന് പോലും അദ്ദേഹം എന്നോട് പറഞ്ഞു'' കിംഗ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.2011-ൽ പുറത്തിറങ്ങിയ തൻ്റെ സൂപ്പർഹീറോ ചിത്രമായ റായിലെ ഒന്നിലധികം പരാമർശങ്ങളിലൂടെ ജാക്കി ചാന് താൻ ആദരവ് അർപ്പിച്ചതായും ഷാരൂഖ് അവകാശപ്പെട്ടു.

ലൊകാർണോ ഫിലിം ഫെസ്റ്റിവലിൻ്റെ 77-ാമത് എഡിഷനിൽ, കരിയർ ലെപ്പാർഡ് നൽകി ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാന്‍. കിംഗാണ് ഷാരൂഖിന്‍റെ പുതിയ ചിത്രം. സ്റ്റാർഡം എന്ന ഷോയിലൂടെ ആര്യൻ ഉടൻ തന്നെ സംവിധായകനായി അരങ്ങേറ്റം കുറിക്കും. ജാക്കി ചാൻ ഇപ്പോൾ കരാട്ടെ കിഡ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News