ഓസ്‌കാർ അക്കാദമിയിൽ നിന്നും ഷാറൂഖ് ഖാന് 'ജന്മദിന സമ്മാനം': ഏറ്റെടുത്ത് ആരാധകർ

ഷാരൂഖ് ഖാന്റെ മികച്ച ചിത്രങ്ങളിലൊന്നായ കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിലെ ഇന്‍ഡ്രോ രംഗം റീലായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഓസ്കാര്‍ അക്കാദമിയുടെ സമ്മാനം

Update: 2024-11-02 06:58 GMT

മുംബൈ: കിങ് ഖാന്‍, ഷാറൂഖ് ഖാൻ്റെ  59ാം ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. എല്ലാവർഷവും പിറന്നാളിന് ഷാറൂഖ് തന്റെ ആരാധകരെ നിരാശരാക്കാറില്ല. 

'മന്നത്ത്' വീടിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ ബാല്‍ക്കണിയില്‍ നിന്നുകൊണ്ടാണ് അദ്ദേഹം ആരാധകരെ കയ്യിലെടുക്കാറുള്ളത്. ഇത്തവണയും ആ പതിവ് തെറ്റിക്കില്ലെന്നാണ് കരുതുന്നത്. കിങ് ഖാനെ കാണാൻ നിരവധി പേരാണ് അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം വീടിന് മുന്നിലെത്താറ്.

ഇപ്പോഴിതാ കിങ് ഖാന്, ജന്മദിന സമ്മാനമൊരുക്കിയിരിക്കുകയാണ് ഓസ്കാര്‍ അക്കാദമി. ഷാരൂഖ് ഖാന്റെ മികച്ച ചിത്രങ്ങളിലൊന്നായ കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിലെ ഇന്‍ഡ്രോ രംഗം റീലായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഓസ്കാര്‍ അക്കാദമിയുടെ സമ്മാനം. 

Advertising
Advertising

ഷാരൂഖിന്റെ പിറന്നാൾ ദിനത്തിന്റെ തലേദിവസമാണ് സീക്വൻസ് പങ്കുവെയ്ക്കാൻ അക്കാദമി തെരഞ്ഞെടുത്തതെന്നും ആരാധകരെ സംബന്ധിച്ച് ഇരട്ടിമധുരമായി.  

കരൺ ജോഹർ സംവിധാനം ചെയ്ത ഈ ജനപ്രിയ ചിത്രത്തിലെ ഷാരൂഖിന്റെ ഇൻട്രോ സീനാണ് അക്കാദമി പങ്കുവെച്ചിരിക്കുന്നത്. ഹെലികോപ്ടറിൽ നിന്ന് ഇറങ്ങിവരുന്നതായാണ് ഷാരൂഖിന്റെ ഇൻ‌ട്രോ. അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍, ഋത്വിക് റോഷന്‍, കരീന കപൂര്‍, കജോള്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിന്റെ ഭാഗമായിരുന്നത്.  

അതേസമയം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കൾക്കും ഒപ്പം വലിയ രീതിയിൽ ഇത്തവണ ജന്മദിനം ആഘോഷിക്കാൻ ആണ് ഷാറൂഖ് തീരുമാനിച്ചിരിക്കുന്നത്. ബോളിവുഡ് സെലിബ്രിറ്റികൾ ഉൾപ്പെടെ ഏകദേശം 250 അതിഥികളെ ആണ് പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മുംബൈയിൽ ആണ് ഖാൻ തന്റെ ഗംഭീര ജന്മദിന പാർട്ടി സംഘടിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News