ഷാരൂഖ് ഖാന്റെ വീട്ടിലെ 25 ലക്ഷം വിലയുള്ള നെയിംപ്ലേറ്റ് മോഷണം പോയി

തന്റെ വീട്ടിലേക്ക് ഭാര്യ 25 ലക്ഷം രൂപ വിലമതിക്കുന്ന നെയിംപ്ലേറ്റ് ഡിസൈൻ ചെയ്തിട്ടുണ്ടെന്നും 'മന്നത്ത്' എന്നാണ് പേര് നൽകിയിരിക്കുന്നതെന്നും താരം വെളിപ്പെടുത്തിയിരുന്നു

Update: 2022-05-28 16:27 GMT

നടൻ ഷാരൂഖ് ഖാൻ കുടുംബവുമൊന്നിച്ച് താമസിക്കുന്ന വീടാണ് മന്നത്ത്. മുംബൈയിലെ ബാന്ധ്രയിലാണ് ഈ അത്യാഡംബര വീട് സ്ഥിതി ചെയ്യുന്നത്. വീടിന് ഏകദേശം 200 കോടി രൂപയോളം വിലമതിക്കുമെന്നാണ് കരുതുന്നത്. ഷാരൂഖ് ഖാന്റെ വീട്ടിലെ മന്നത്ത് എന്നെഴുതിയ നെയിംപ്ലേറ്റ് കാണാനില്ലെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 

Advertising
Advertising

മുംബൈയിലെ തന്റെ വീട്ടിലേക്ക് ഭാര്യ 25 ലക്ഷം രൂപ വിലമതിക്കുന്ന നെയിംപ്ലേറ്റ് ഡിസൈൻ ചെയ്തിട്ടുണ്ടെന്നും മന്നത്ത് എന്നാണ് പേര് നൽകിയിരിക്കുന്നതെന്നും താരം തന്നെ വെളിപ്പെടുത്തിയിരുന്നു. നെയിംപ്ലേറ്റിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത് ഷാരൂഖ് ആരാധകർ ട്വിറ്ററിൽ ആഘോഷമാക്കിയിരിക്കുകയും ചെയ്തിരുന്നു. നെയിംപ്ലേറ്റിൽ നിന്ന് താഴെ വീണ വജ്രത്തിന്റെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി കൊണ്ടു പോയതായിരിക്കാം എന്ന് ചിലർ സംശയം പ്രകടിപ്പിച്ചു.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് താൻ ടിവി ബ്രാൻഡിന്റെ വലിയ ആരാധകനാണെന്നും വീട്ടിൽ 40 ലക്ഷം രൂപയുടെ ടെലിവിഷനുകളുണ്ടെന്നും ഷാരൂഖ് ഖാൻ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. സീറോ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി ഷാരൂഖ് അഭിനയിച്ചത്. ആക്ഷൻ-ത്രില്ലർ ചിത്രമായ പത്താൻ, സംവിധായകൻ രാജ്കുമാർ ഹിറാനിയുടെ ഡങ്കി എന്നിവയാണ് ഷാരൂഖിന്റെ പുറത്തിറങ്ങാനുള്ള സിനിമകൾ.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News