ഞാന്‍ മരിച്ചിട്ടില്ല, മലയാളികളുടെ കരുതലിന് നന്ദി; നടി ഷക്കീല

ആരോ തന്നേക്കുറിച്ച് ഒരു മോശം വാര്‍ത്ത ചെയ്തു, പക്ഷേ സത്യാവസ്ഥ അറിയാന്‍ നിരവധി പേരാണ് വിളിച്ചത്

Update: 2021-07-30 06:03 GMT
Editor : Jaisy Thomas | By : Web Desk

താന്‍ മരിച്ചെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ നടി ഷക്കീല രംഗത്ത്. ആരോഗ്യത്തോടെയിരിക്കുന്നുവെന്നും വ്യാജവാര്‍ത്ത കേട്ട് ആയിരങ്ങള്‍ തന്നെ വിളിച്ചുവെന്നും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ ഷക്കീല പറഞ്ഞു.

ഞാന്‍ വളരെ ആരോഗ്യവതിയോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. എനിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദിയുണ്ട്. ആരോ തന്നേക്കുറിച്ച് ഒരു മോശം വാര്‍ത്ത ചെയ്തു, പക്ഷേ സത്യാവസ്ഥ അറിയാന്‍ നിരവധി പേരാണ് വിളിച്ചത്. ആ വാര്‍ത്ത നല്‍കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓര്‍ത്തതെന്നും താരം പറയുന്നു.

Advertising
Advertising

കഴിഞ്ഞ ദിവസം നടന്‍ ജനാര്‍ദനനെയും സോഷ്യല്‍മീഡിയ കൊന്നിരുന്നു. വ്യാജപ്രചരണങ്ങള്‍ക്കെതിരെ ജനാര്‍ദനന്‍ രംഗത്തെത്തുകയും ചെയ്തു. താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്ന് ജനാര്‍ദനന്‍ പറഞ്ഞു. 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News