ഷറഫുദ്ദീനും രജിഷയും പ്രധാന താരങ്ങള്‍; സ്റ്റെഫി സേവ്യർ സംവിധായികയാവുന്നു

പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിൽ ആ നാടിൻ്റെ സംസ്കാരവും ഭാഷയും ആചാരങ്ങളുമെല്ലാം കോർത്തിണക്കിയുള്ള കുടുംബകഥയാണ് അണിയറയില്‍ ഒരുങ്ങുന്നത്

Update: 2022-09-10 09:16 GMT
Editor : ijas

ഷറഫുദ്ദീൻ, രജിഷാ വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കോസ്റ്റ്യും-ഡിസൈനർ സ്റ്റെഫി സേവ്യർ സംവിധാന രംഗത്തേക്കെത്തുന്നു. ബി.ത്രീ.എം.ക്രിയേഷൻസിൻ്റെ പുതിയ ചിത്രമാണ് സ്റ്റെഫി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്നത്. ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിനു ശേഷം ബീ.ത്രീ.എം.ക്രിയേഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണിത്. പത്തനംതിട്ട ജില്ലയുടെ പശ്ചാത്തലത്തിൽ ആ നാടിൻ്റെ സംസ്കാരവും ഭാഷയും ആചാരങ്ങളുമെല്ലാം കോർത്തിണക്കിയുള്ള കുടുംബകഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിൽ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ നര്‍മ്മത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.

Advertising
Advertising

ഷറഫുദ്ദീൻ, രജിഷാ വിജയൻ എന്നിവരെ കൂടാതെ സൈജു ക്കുറുപ്പ്, അൽത്താഫ് സലിം, വിജയരാഘവൻ, സുനിൽ സുഗത, ബിജു സോപാനം, ബിന്ദു പണിക്കർ, ആശാ ബൈജു എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവരുടേതാണു തിരക്കഥ. സംഗീതം-ഹിഷാം അബ്ദുൾ വഹാബ്. ഛായാഗ്രാഹകൻ-ചന്ദ്രു സെൽവ രാജ്. എഡിറ്റിംഗ്-അപ്പു ഭട്ടതിരിപ്പാട്. കലാസംവിധാനം-ജയൻ ക്രയോൺ. മേക്കപ്പ്-റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ-സനൂജ് ഖാൻ. നിർമ്മാണ നിർവ്വഹണം-ഷബീർ മലവെട്ടത്ത്. പി.ആര്‍.ഒ-വാഴൂർ ജോസ്. സെപ്റ്റംബർ പത്തൊമ്പതിന് പത്തനംതിട്ടയിൽ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News