അപര്‍ണ ബാലമുരളിയുടെ 'ഇനി ഉത്തരം' ചിത്രീകരണം പൂര്‍ത്തിയായി

ഏ ആന്‍റ് വി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു

Update: 2022-06-20 05:44 GMT
Editor : Jaisy Thomas | By : Web Desk
Advertising

അപര്‍ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം എറണാകുളത്ത് പൂര്‍ത്തിയായി. ഹരീഷ് ഉത്തമന്‍, സിദ്ധാര്‍ത്ഥ് മേനോന്‍, സിദ്ദിഖ്,ജാഫര്‍ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധര്‍,ജയന്‍ ചേര്‍ത്തല,ബിനീഷ് പി,ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.


എ ആന്‍റ് വി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ വരുണ്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.  തിരക്കഥയും സംഭാഷണവും നിര്‍‌വഹിച്ചിരിക്കുന്നത് രഞ്ജിത് ഉണ്ണിയാണ്. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഹിഷാം അബ്ദുല്‍ വഹാബ് സംഗീതം പകരുന്നു. എഡിറ്റര്‍-ജിതിന്‍ ഡി കെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -റിന്നി ദിവാകര്‍,റിനോഷ് കൈമള്‍,കല-അരുണ്‍ മോഹനന്‍, മേക്കപ്പ്-ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണന്‍,സ്റ്റില്‍സ്-ജെഫിന്‍ ബിജോയ്,പരസ്യകല-ജോസ് ഡോമനിക്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപക് നാരായണ്‍,പ്രൊജക്റ്റ് ഡിസൈനര്‍ ആന്‍റ് മാര്‍ക്കറ്റിംങ്-H20 സ്‌പെല്‍, പി.ആര്‍.ഒ- എ.എസ് ദിനേശ്, ആതിര ദിൽജിത്ത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News