നാലു കൈകാലുകളുമായി ജനിച്ച പെണ്‍കുട്ടിക്ക് ചികിത്സാ സഹായവുമായി സോനു സൂദ്; ശസ്ത്രക്രിയ വിജയകരം

ശസ്ത്രക്രിയയിലൂടെ പെണ്‍കുട്ടിയുടെ അധിക അവയവങ്ങള്‍ നീക്കം ചെയ്തു

Update: 2022-06-11 04:53 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി: അഭിനയിച്ച സിനിമകളെക്കാള്‍ കാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയാറുള്ള നടനാണ് ബോളിവുഡ് താരം സോനു സൂദ്. കോവിഡ് കാലത്ത് അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ നിരവധിയാണ്. ഇപ്പോള്‍ നാല് കയ്യും നാലു കാലുമായി ജനിച്ച പെണ്‍കുട്ടിക്ക് പുതുജീവനേകിയിരിക്കുകയാണ് താരം. പെണ്‍കുട്ടിയുടെ ശസ്ത്രക്രിയക്ക് സാമ്പത്തിക സഹായം നല്‍കിയ സോനു ചികിത്സയിലുടനീളം കുടുംബത്തിനൊപ്പം നില്‍ക്കുകയും ചെയ്തു. ശസ്ത്രക്രിയയിലൂടെ പെണ്‍കുട്ടിയുടെ അധിക അവയവങ്ങള്‍ നീക്കം ചെയ്തു.

ബിഹാര്‍ സ്വദേശിയായ ചൗമുഖി എന്ന പെണ്‍കുട്ടിയെയാണ് സോനു സൂദ് സഹായിച്ചത്. ചൗമുഖിയുടെ കഥ സോനു സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരുന്നു. തുടര്‍ന്ന് സോനു തന്നെ ചൗമുഖിക്ക് സാമ്പത്തികസഹായം നല്‍കുകയായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാവുകയും ചെയ്തു. ''ചൗമുഖിയുമായുള്ള എന്‍റെ യാത്ര വിജയിച്ചു. ബീഹാറിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ചൗമുഖി ജനിച്ചത് നാല് കാലുകളും നാല് കൈകളുമായി.വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയിരിക്കുകയാണ് അവള്‍'' സോനു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Advertising
Advertising

സോനുവിനെ നെറ്റിസണ്‍സ് പ്രശംസ കൊണ്ടുമൂടുകയാണ്. ഭൂമിയിലെ ഏറ്റവും നല്ല മനുഷ്യന്‍, നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു, എന്‍റെ നായകന്‍ എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. സുനിൽ ഷെട്ടി, ഇഷ ഗുപ്ത തുടങ്ങിയ താരങ്ങളും സോനുവിനെ അഭിനന്ദിക്കുന്നുണ്ട്. 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News