ആശുപത്രിയുടെ പരസ്യത്തിൽ അഭിനയിക്കാൻ സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരൾമാറ്റ ശസ്ത്രക്രിയകൾ

അമ്പതോളം ആളുകൾക്ക് കരൾമാറ്റ ശസ്ത്രക്രിയ നടത്തണമെങ്കിൽ 12 കോടിയോളം രൂപ വേണ്ടി വരുമെന്നും സോനു സൂദ് പറഞ്ഞു

Update: 2022-05-13 02:24 GMT

പ്രമുഖ ആശുപത്രിയുടെ പരസ്യത്തിൽ സഹകരിക്കുന്നതിന് അമ്പത് കരൾമാറ്റ ശസ്ത്രക്രിയകൾ ആവശ്യപ്പെട്ട് ബോളിവുഡ് നടന്‍ സോനു സൂദ്. ദ മാൻ എന്ന മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സോനു സൂദ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്പതോളം ആളുകൾക്ക് കരൾമാറ്റ ശസ്ത്രക്രിയ നടത്തണമെങ്കിൽ 12 കോടിയോളം രൂപ വേണ്ടി വരുമെന്നും സോനു സൂദ് പറഞ്ഞു.

''ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ നിന്ന് ഒരാൾ തന്നെ ബന്ധപ്പെടുന്നത് ദുബൈയിലേക്കുള്ള യാത്രയ്ക്കിടയിൽ ആയിരുന്നു. ഞാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. തുടർന്നാണ് അവരെ പ്രമോട്ട് ചെയ്യാമെന്നും പകരം അൻപത് ആളുകളുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും ആവശ്യപ്പെട്ടത്. ഇതിന്‍റെ ഭാഗമായി ഇപ്പോൾ കരൾമാറ്റ ശസ്ത്രക്രിയകൾ നടന്നു വരികയാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണ്  ഈ വിധത്തിൽ കരൾമാറ്റ ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതെന്നും'' സോനു സൂദ് പറഞ്ഞു. ഇപ്പോള്‍ രണ്ടു പേരുടെ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും സോനു കൂട്ടിച്ചേര്‍ത്തു.

കോവിഡ് കാലത്ത് നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് സോനു. ലോക്ഡൗണില്‍ പെട്ട അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാനും ആശുപത്രികളില്‍ ഓക്സിജന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എത്തിക്കാനും സോനു സൂദ് മുന്‍കൈ എടുത്തിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News