തട്ടാന്‍ ഭാസ്കരനും പത്തു പവന്‍റെ മാലയും; വൈറല്‍ ഫോട്ടോഷൂട്ടുമായി ശ്രീജിത്ത് രവിയും ഭാര്യയും

ശ്രീജിത്ത് ഭാസ്കരനായി എത്തുമ്പോള്‍ സ്നേഹലതയായി എത്തുന്നത് ഭാര്യ സജിതയാണ്

Update: 2021-08-16 07:17 GMT
Editor : Jaisy Thomas | By : Web Desk
Advertising

മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ചിത്രമായിരുന്നു പൊന്‍മുട്ടയിടുന്ന താറാവ്. രഘുനാഥ് പലേരി തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം 1988ലാണ് പുറത്തിറങ്ങിയത്. ശ്രീനിവാസന്‍, ഉര്‍വ്വശി, ഇന്നസെന്‍റ്, ജയറാം,ശാരി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീനിവാസന്‍റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ തട്ടാന്‍ ഭാസ്കരന്‍. ഭാസ്കരനെ പറ്റിച്ച സ്നേഹലതയായി എത്തിയത് ഉര്‍വ്വശിയായിരുന്നു. ഇന്നും ചാനലുകളില്‍ നിറഞ്ഞോടുന്ന ചിത്രം കൂടിയാണ് പൊന്‍മുട്ടയിടുന്ന താറാവ്. ഇപ്പോള്‍ ചിത്രത്തെ അടിസ്ഥാനമാക്കി ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുകയാണ് നടന്‍ ശ്രീജിത്ത് രവിയും ഭാര്യയും. ശ്രീജിത്ത് ഭാസ്കരനായി എത്തുമ്പോള്‍ സ്നേഹലതയായി എത്തുന്നത് ഭാര്യ സജിതയാണ്.




 


സ്നേഹലതയും ഭാസ്കരനും തമ്മിലുള്ള പ്രണയവും ഭാസ്കരനെ പറ്റിച്ച് സ്നേഹലത പോകുന്നതുമെല്ലാം ഫോട്ടോഷൂട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിലെ തീയിലുരുക്കി എന്ന ഗാനത്തിനൊപ്പം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ഫോട്ടോഷൂട്ടിന്‍റെ ആശയം മിഥുന്‍ സര്‍ക്കാരയുടെതാണ്. ഫോട്ടോ എടുത്തതും മിഥുന്‍ തന്നെ.

Full View




 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News