നിതിൻ-വെങ്കി കുടുമുല കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ രശ്മിക മന്ദാനക്ക് പകരം ശ്രീലീലയെത്തുന്നു

അല്ലു അർജുൻ നായകനാകുന്ന 'പുഷ്പ: ദി റൂൾ' ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുന്നതിനാലാണ് രശ്മികയുടെ പിന്മാറ്റം

Update: 2023-07-13 13:45 GMT

അല്ലു അർജുൻ ചിത്രം 'പുഷ്പ: ദി റൂളി'ന്റെ ചിത്രീകരണം നടക്കുന്നതിനാൽ നിതിൻ കുമാർ റെഡി-വെങ്കി കുടുമുല കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിന്ന് രശ്മിക മന്ദാന പിന്മാറി. ഇതിനെ തുടർന്നാണ് ചിത്രത്തിന്റെ സംവിധായകൻ വെങ്കി കുടുമുല ശ്രീലീലയെ നായികയായി തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

ഇതുവരെ പേരിടാത്ത ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ തന്നെ തുടങ്ങുന്നതാണ്. നിതിൻ, വെങ്കി, രശ്മിക കൂട്ടുകെട്ടിൽ 2020ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമായ 'ഭീഷ്മ' സൂപ്പർ ഹിറ്റായിരുന്നു. ഇതിന് ശേഷം ഈ സൂപ്പർ ഹിറ്റ് കോമ്പായിൽ വരുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത് വച്ച് അണിയറ പ്രവർത്തകർ ഒരു അനൗൺസ്‌മെന്റ് വീഡിയോയും പുറത്തിറക്കിയിരുന്നു.

Advertising
Advertising

വെങ്കി കുടുമുല രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് സായ് ശീറാമാണ്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ. രവി ശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. എഡിറ്റർ പ്രവിൺ പുടി, ആർട്ട് ഡയറക്ടർ-റാം കുമാർ, പരസ്യ കല-ഗോപി പ്രസന്ന എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News