'ബിരിയാണി തിന്നുതിന്ന് ഒരു വഴിക്കായി'; മധുരത്തിന്റെ ഓർമകൾ പങ്കുവച്ച് ശ്രുതി രാമചന്ദ്രൻ

സിനിമയില്‍ ചിക്കൻ ബിരിയാണിയോടുള്ള കൊതി മൂത്ത് കുഞ്ഞിക്കയുടെ കടയിൽ പാത്തും പതുങ്ങിയുമെത്തി കഴിച്ചു പോകുന്ന ഗുജറാത്തിയാണ് ശ്രുതി

Update: 2021-12-30 05:38 GMT
Editor : abs | By : Web Desk

ഒ.ടി.ടി വഴിയെത്തിയ അഹമ്മദ് കബീർ ചിത്രം മധുരത്തിലെ വിടർന്ന കണ്ണുള്ള ആ സുന്ദരി, ശ്രുതി രാമചന്ദ്രൻ ആരാധക ഹൃദയം കൂടി കവർന്നിരുന്നു. ചിക്കൻ ബിരിയാണിയോടുള്ള കൊതി മൂത്ത് കുഞ്ഞിക്കയുടെ കടയിൽ പാത്തും പതുങ്ങിയുമെത്തി കഴിച്ചു പോകുന്ന ഗുജറാത്തിയാണ് ശ്രുതി. സിനിമയിൽ ചിത്ര. ഒരു മലയാളിയെ (നായകൻ ജോജു ജോർജ്) സ്‌നേഹിക്കുന്ന ഗുജറാത്തിപ്പെൺകൊടി.

സിനിമയിൽ ശ്രുതി ബിരിയാണി കഴിക്കുന്ന രംഗങ്ങൾ അതീവ ഹൃദ്യമായാണ് സംവിധായകൻ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ തിരശ്ശീലയ്ക്ക് പിന്നിൽ ഈ ബിരിയാണി തീറ്റ അത്ര സുഖകരമായിരുന്നില്ല എന്നു പറയുകയാണ് ശ്രുതി. മനോരമ ഓൺലൈൻ നടത്തിയ അഭിമുഖത്തിലാണ് നടി സിനിമയിലെ അനുഭവങ്ങൾ പങ്കുവച്ചത്.

Advertising
Advertising

ചിക്കൻ ബിരിയാണി ഇഷ്ടമാണ് എങ്കിലും സെറ്റിൽ അതു തിന്നു മടുത്തെന്ന് ശ്രുതി പറയുന്നു. 'പത്തുദിവസം ബിരിയാണി കടയുടെ ഷൂട്ട് ഉണ്ടായിരുന്നു. എത്ര ബിരിയാണി കഴിച്ചു എന്നുപോലും ഓർക്കുന്നില്ല. രാവിലെ ഏഴരക്ക് തുടങ്ങും ബിരിയാണി തീറ്റ. ആദ്യത്തെ രണ്ടു ദിവസം കഴിക്കാൻ വലിയ താല്പര്യമായിരുന്നു. പക്ഷേ മൂന്നാമത്തെ ദിവസം മടുത്തു തുടങ്ങി. ആയുർവേദിക് ഡയറ്റ് ഒക്കെ പിന്തുടർന്നുകൊണ്ടിരുന്ന ആളാണ് ഞാൻ. ശരീരത്തിലേക്ക് ദിവസവും ബിരിയാണി ചെന്നു തുടങ്ങിയപ്പോൾ വയറിന് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായി' 


ഒടുവിൽ തനിക്കു മതിയായി എന്നുവരെ പറയേണ്ടി വന്നെന്ന് ശ്രുതി പറയുന്നു. എന്നാൽ ഒരുപാട് ആസ്വദിച്ച നിമിഷങ്ങളായിരുന്നു അതെല്ലാം. എത്ര ചെറിയ റോൾ ആണെങ്കിലും അഹമ്മദ് കബീറിന്റെ ചിത്രത്തിൽ അഭിനയിക്കണമെന്ന് കരുതിയിരുന്നു. തിരക്കഥ കേട്ടയുടൻ ഒകെ പറയുന്ന ആദ്യ ചിത്രമാണ് മധുരം. - അവർ കൂട്ടിച്ചേർത്തു.

ആശുപത്രിയുടെ ദുരിതങ്ങളൊന്നും കാണിക്കാതെ കഥ പറയാൻ അഹമ്മദിന് മാത്രമേ കഴിയൂ. എല്ലാവരുടെയും അഭിപ്രായം കേൾക്കുന്നയാളായിരുന്നു അദ്ദേഹം. ഈ സിനിമ നന്നായിട്ടുണ്ടെങ്കിൽ അതിന്റെ ക്രഡിറ്റ് മുഴുവൻ ഒരു ഈഗോയും കാണിക്കാത്ത സംവിധായകനാണ്. സീനിയർ ആയ ജോജു ചേട്ടൻ തന്നെ കംഫർട്ടബ്ൾ ആയി അഭിനയിക്കാൻ ഒരുപാട് സഹായിച്ചെന്നും ശ്രുതി പറഞ്ഞു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News