ആര്‍.ആര്‍.ആറിന് രണ്ടാം ഭാഗം; സ്ഥിരീകരിച്ച് രാജമൗലി

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍

Update: 2022-11-13 11:48 GMT
Editor : ijas | By : Web Desk
Advertising

ജൂനിയര്‍ എന്‍.ടി.ആറും രാം ചരണും നായകരായ ബ്രഹ്മാണ്ഡ ചിത്രം ആര്‍.ആര്‍.ആറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. സംവിധായകന്‍ രാജമൗലി തന്നെയാണ് രണ്ടാം ഭാഗം ഒരുങ്ങുന്ന കാര്യം അറിയിച്ചത്. ചിക്കാഗോയില്‍ വെച്ച് നടന്ന ഒരു പരിപാടിയിലാണ് എസ്.എസ്. രാജമൗലി ആര്‍.ആര്‍.ആറിന് തുടര്‍ച്ച ഒരുങ്ങുന്ന കാര്യം അറിയിച്ചത്.

'പിതാവായ വിജയേന്ദ്രപ്രസാദാണ് തന്‍റെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ. ആർ.ആർ.ആറിന്‍റെ രണ്ടാം ഭാ​ഗത്തേക്കുറിച്ച് ഞങ്ങൾ ചെറുതായി ചർച്ച ചെയ്തു. അദ്ദേഹം കഥയില്‍ പണിയെടുത്തു കൊണ്ടിരിക്കുകയാണ്', രാജമൗലി പറഞ്ഞു.

ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍.ആര്‍.ആര്‍ (രുധിരം, രൗദ്രം, രണം). 450 കോടിയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുന്നേ തന്നെ 325 കോടി രൂപ സ്വന്തമാക്കി ഞെട്ടിച്ചിരുന്നു. രാം ചരണും എന്‍.ടി.ആറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ നിര്‍ണായക വേഷങ്ങളില്‍ എത്തുകയും ചെയ്തു.

1920കളിലെ സ്വാതന്ത്രൃ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തെയാണ് ആലിയ അവതരിപ്പിച്ചത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News