'ഞങ്ങളുടെ സ്റ്റേജും പിയാനോയും മനോഹരമാക്കിയതിന് നന്ദി'; സ്റ്റാന്‍റ് അപ് കൊമേഡിയന്‍ നീല്‍ നന്ദ അന്തരിച്ചു

ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള സ്റ്റാൻഡ് അപ്പ് കൊമേഡിയനാണ് നീൽ നന്ദ

Update: 2023-12-25 13:11 GMT
Advertising

ലോസ് ഏഞ്ചൽസ്: പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ നീൽ നന്ദ അന്തരിച്ചു. അദ്ദേഹത്തിന്‍റെ 32-ാം ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മാനേജരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ മരണകാരണം എന്താണെന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള സ്റ്റാൻഡ് അപ്പ് കൊമേഡിയനാണ് നീൽ നന്ദ. ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നീലിന്റെ മരണത്തെക്കുറിച്ച് മാനേജർ വെളിപ്പെടുത്തിയത്.

നിർഭാഗ്യവശാൽ നീൽ നമ്മളെ വിട്ടുപോയി. നന്ദ വളരെ മികച്ച സ്റ്റാൻഡ് അപ്പ് കൊമേഡിയനും നല്ലൊരു മനുഷ്യനുമായിരുന്നു. ഇതിനെല്ലാം പുറമെ അദ്ദേഹം എന്റെ നല്ലൊരു സുഹൃത്തുകൂടിയായിരുന്നു. മാനേജർ പറഞ്ഞു.



നീലിന്റെ വിയോഗം ഞെട്ടലോടെയാണ് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർ കേട്ടത്. നീലിന് ആദരാഞ്ജലികൾ അർപ്പിച്ച് ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്.'ഹൃദയം തകർന്ന വേദനയോടെ നീലിന് വിട ചൊല്ലുന്നു. ഹാസ്യത്തിന് പോസിറ്റീവ് ശക്തി നൽകിയ നീലിന്റെ ശുന്യത വലിയ നഷ്ടമാണ്. ഈ വാർത്ത ഞങ്ങളെ ഞെട്ടിച്ചു. ആദരാഞ്ജലികൾ നീൽ. ഞങ്ങളുടെ സ്റ്റേജും പിയാനോയും മനോഹരമാക്കിയതിന് നന്ദി'- ദ പോർട്ട് കോമഡി ക്ലബ് നീലിന്റെ വിയോഗത്തെക്കുറിച്ച് എക്‌സിൽ ഇങ്ങനെ പങ്കുവെച്ചു

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News