'ബ്രഹ്‌മദത്തന്‍ നോക്കി നില്‍ക്കെ ഉടല് നിറയെ കൈകലുള്ള ഭീകര സത്വമായി സുഭദ്ര': പൊട്ടിച്ചിരിപ്പിച്ച ആ കഥയുടെ വീഡിയോ കാണാം

ഫിലോമിനയെ പേടിപ്പിച്ചെങ്കിലും മലയാളികളെ ചിരിപ്പിച്ച ആ കഥക്ക് ദൃശ്യാവിഷ്കാരം നല്‍കിയിരിക്കുകയാണ് അജു മോഹന്‍ എന്ന യുവാവ്

Update: 2021-05-10 09:16 GMT

അപ്പുക്കുട്ടനും ഗോവിന്ദന്‍ കുട്ടിയും തോമസുകുട്ടിയുമെല്ലാം തകര്‍ത്തഭിനയിച്ച ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രം മലയാളി ഉള്ളിടത്തോളം കാലം മറക്കില്ല. ചിത്രത്തിലെ ഓരോ കഥാപാത്രവും ഇപ്പോഴും പൊട്ടിച്ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ചിത്രത്തില്‍ ഫിലോമിന വായിച്ചുകൊണ്ടിരുന്ന കഥ ആരും മറക്കാനിടയില്ല. 'ബ്രഹ്‌മദത്തന്‍ നോക്കി നില്‍ക്കെ ഉടല് നിറയെ കൈകലുള്ള ഭീകര സത്വമായി സുഭദ്ര' എന്ന ഡയലോഗ്… പ്രേക്ഷകര്‍ക്ക് കേട്ടുകേള്‍വി മാത്രമുള്ള സുഭദ്രയും ബ്രഹ്‌മദത്തനും വീണ്ടും ശ്രദ്ധ നേടുകയാണ്. തകര്‍പ്പനൊരു ആനിമേഷന്‍ വീഡിയോയിലൂടെ.

Advertising
Advertising

ഫിലോമിനയെ പേടിപ്പിച്ചെങ്കിലും മലയാളികളെ ചിരിപ്പിച്ച ആ കഥക്ക് ദൃശ്യാവിഷ്കാരം നല്‍കിയിരിക്കുകയാണ് അജു മോഹന്‍ എന്ന യുവാവ്. കാനഡയില്‍ ആനിമേഷന്‍ രംഗത്ത് ജോലി ചെയ്യുന്ന അജു മോഹന്‍ തയ്യാറാക്കിയ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വളരെ രസകരമായിട്ടാണ് അജു വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

അജു മോഹന്‍ നേരത്തെയും ഇത്തരത്തില്‍ രസകരമായ അനിമേഷന്‍ വീഡിയോകള്‍ ഒരുക്കിയിട്ടുണ്ട്. കുതിരവട്ടം പപ്പുവിന്‍റെ താമരശ്ശേരി ചുരത്തിന്‍റെ കഥയും മണിച്ചിത്രത്താഴിലെ ഗാനരംഗവും കല്‍പനയുടെ യുഡിസിയുമെല്ലാം ഇത്തരത്തില്‍ അനിമേഷന്‍ വീഡിയോകളായി എത്തിയിട്ടുണ്ട്.


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News