പ്രണയം നിറച്ച് വീണ്ടും സിദ് ശ്രീറാം , ലാല്‍ജോസിലെ 'സുന്ദരിപ്പെണ്ണേ'ഗാനം പുറത്ത്

666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം സംവിധാനം ചെയ്ത ചിത്രമാണ് ലാല്‍ ജോസ്

Update: 2021-12-20 02:25 GMT

ദക്ഷിണേന്ത്യന്‍ സംഗീതാസ്വാദകരുടെ മനം കവര്‍ന്ന യുവഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാളത്തില്‍. പുതിയ ചിത്രം ലാൽജോസിലെ സുന്ദരിപ്പെണ്ണേ എന്ന പ്രണയഗാനം അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച് നവാഗതനായ കബീര്‍ പുഴമ്പ്രം സംവിധാനം ചെയ്ത ചിത്രമാണ് ലാല്‍ ജോസ്.

ജോ പോള്‍ രചിച്ച് ബിനേഷ് മണി സംഗീതം നല്‍കിയ ചിത്രത്തിലെ 'സുന്ദരിപ്പെണ്ണേ... എന്ന് തുടങ്ങുന്ന ഗാനമാണഅ ഇപ്പോൾ തരംഗമാകുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകന്‍ ലാല്‍ജോസിന്‍റെ പേര് തന്നെയാണ് ഈ ചിത്രത്തിന്‍റെ ടൈറ്റില്‍ എന്നത് സിനിമയുടെ പുതുമയാണ്. ഒട്ടേറെ വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് ചിത്രത്തിലെ നായകന്‍. പുതുമുഖ നടി ആന്‍ഡ്രിയ ആന്‍ നായികയും. നിര്‍മ്മാണം- ഹസീബ് മേപ്പാട്ട്, പി.ആര്‍ ഒ- പി ആര്‍ സുമേരന്‍.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News