സൂപ്പർസ്റ്റാർ രജനികാന്തിന്റെ 'ജയിലർ'; ആദ്യ ഗാനം 'കാവാല' റിലീസായി

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളിൽ എത്തുന്നത്.

Update: 2023-07-06 13:29 GMT
Editor : anjala | By : Web Desk

നെൽസൻ സംവിധാനം ചെയ്ത് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ജയിലർ എന്ന ചിത്രത്തിന്റെ ആദ്യ ഗാനം റിലീസായി. അതീവസുന്ദരിയായി തമന്ന എത്തുന്ന ഗാനം നിമിഷനേരം കൊണ്ട് വൈറലായി മാറുകയാണ്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ ഒരുങ്ങുന്ന 'കാവാല' എന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്തു. നേരത്തെ ആദ്യ ഗാനം റിലീസ് ചെയ്യണമെന്ന് നെൽസൻ അനിരുദ്ധിനോട് ആവശ്യപ്പെടുന്ന പ്രോമോ വീഡിയോ വൈറലായി മാറിയിരുന്നു.

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളിൽ എത്തുന്നത്. ആദ്യമായി മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാൽ രജനികാന്തിനൊപ്പം സ്‌ക്രീൻ സ്‌പേസ് ഷെയർ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രജനിയുടെ 169ആം ചിത്രം കൂടിയാണ് ജയിലർ. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി എത്തുന്നത്.

Advertising
Advertising

കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ സ്വന്തമാക്കി. ദളപതി വിജയുടെ അടുത്ത ചിത്രം ലിയോയും തീയേറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യുഷൻ പാർട്ണർ.

തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ദളപതി വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. ലോകമെമ്പാടും ഇൻഡിപെൻഡൻസ് ദിന വീക്കെന്റിലാണ് ചിത്രം റിലീസിനെത്തുന്നത്. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News