പാപ്പനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്ന് സുരേഷ് ഗോപി

നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി - സുരേഷ് ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് പാപ്പന്‍.

Update: 2022-08-17 05:20 GMT
Advertising

പാപ്പന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമെന്ന് സുരേഷ് ഗോപി മീഡിയ വണിനോട്. സിനിമയ്ക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ വിജയം ആഘോഷിക്കാന്‍ കോഴിക്കോട് എത്തിയതായിരുന്നു താരം.

"പാപ്പനെ ജനങ്ങളേറ്റെടുത്തു. ജീവിതത്തിലും സിനിമാ വ്യവസായത്തിലുമൊക്കെ വലിയ വിജയമുണ്ടായിരിക്കുന്നതില്‍ സന്തോഷം. ഈ സിനിമയ്ക്ക് സൈബര്‍ അറ്റാക്കുകള്‍ ഉണ്ടായില്ല. അതൊക്കെ നിഷ്പ്രഭമായി. ഒക്കെയും ജനങ്ങള്‍ നോക്കി. അച്ഛനും മകനും ഒന്നിച്ച് അഭിനയിക്കാന്‍ സാധിക്കുന്നത് ലാലിന്റെ കാര്യത്തില്‍ അത് നമ്മള്‍ കണ്ടിട്ടുണ്ട്, മമ്മൂക്കയെയും കാണും അതുപോലെ, എനിക്കും അതിനവസരം കിട്ടി. വലിയ ഭാഗ്യമായാണതിനെ കാണുന്നത്". അദ്ദേഹം പറഞ്ഞു. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് സ്ഥിരമാക്കാന്‍ തീരുമാനിച്ചോ എന്ന ചോദ്യത്തിന് അത് കഥാപാത്രങ്ങള്‍ക്കനുസരിച്ച് ചെയ്യുന്നതാണെന്നായിരുന്നു താരത്തിന്റെ മറുപടി.

Full View

കുഞ്ചാക്കോ ബോബന്റെ എന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ പേരില്‍ ഉടലെടുത്ത വിവാദങ്ങളോടുള്ള പ്രതികരണമെന്തെന്ന ചോദ്യത്തിന് അതില്‍ തനിയ്‌ക്കൊന്നും പ്രതികരിക്കാനില്ലെന്നും അതൊക്കെ അവരുടെ അഭിപ്രായമാണെന്നും താരം മറുപടി നല്‍കി. നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി - സുരേഷ് ഗോപി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് പാപ്പന്‍. റിലീസ് ദിവസം മുതല്‍ ബോക്‌സ് ഓഫീസ് ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രം 18 ദിവസത്തിനുള്ളില്‍ അമ്പത് കോടി ക്ലബ്ബില്‍ ഇടം നേടി. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുരേഷ് ഗോപിയ്ക്കും മകന്‍ ഗോകുലിനുമൊപ്പം നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, വിജയരാഘവന്‍, ചന്ദുനാഥ്, ടിനി ടോം, സണ്ണി വെയ്ന്‍, ഷമ്മി തിലകന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News