പേരില്‍ മാറ്റം വരുത്തി സുരേഷ് ഗോപി; പുതിയ പേര്?

നേരത്തെ മറ്റ് പല താരങ്ങളും പേര് പരിഷ്കരിച്ചിരുന്നു

Update: 2022-09-06 02:27 GMT
Editor : Jaisy Thomas | By : Web Desk

സംഖ്യാശാസ്ത്ര പ്രകാരം പേരു മാറ്റുന്നത് സിനിമാതാരങ്ങള്‍ക്കിടയില്‍ ഒരു പുതിയ കാര്യമല്ല. ലെന, റോമ എന്നിവരും പേര് മാറ്റിയിരുന്നു. ഇപ്പോഴിതാ സൂപ്പര്‍താരം സുരേഷ് ഗോപിയും പേരില്‍ ചെറിയൊരു മാറ്റം വരുത്തിയിരിക്കുകയാണ്.

'Suresh Gopi' എന്ന പേരിൽ 'Suressh Gopi' എന്നാക്കി മാറ്റിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം സുരേഷ് ഗോപി എന്ന പേരിന്‍റെ സ്പെല്ലിങ്ങിൽ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ മറ്റ് പല താരങ്ങളും പേര് പരിഷ്കരിച്ചിരുന്നു. 'കേശു ഈ വീടിന്‍റെ നാഥന്‍' സിനിമയുടെ പോസ്റ്ററില്‍ ദിലീപ് തന്റെ പേര് 'Dileep' എന്നതില്‍ നിന്ന് 'Diliep' എന്നാക്കിയിരുന്നു. നടി ലെന തന്‍റെ 'Lena' എന്നതില്‍ നിന്നും 'Lenaa' എന്നാക്കിയിരുന്നു. നടി റോമ 'Roma' എന്ന പേര് 'Romah' എന്നാക്കിയിരുന്നു. സംവിധായകൻ ജോഷി, നടി ലക്ഷ്മി റായ് എന്നിവരും പേരില്‍ മാറ്റം വരുത്തിയിരുന്നു.

Advertising
Advertising

അതേസമയം തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ പാപ്പന്‍ ഒടിടിയിലുമെത്തുകയാണ്. സെപ്തംബര്‍ 7ന് സീ5ലൂടെ പ്രേക്ഷകരിലേക്കെത്തും. റിലീസ് ചെയ്ത് മൂന്നാഴ്ചകള്‍ക്കുള്ളില്‍ 50 കോടി ക്ലബിലെത്തിയ ചിത്രമാണ് പാപ്പന്‍. ആര്‍.ജെ ഷാന്‍റെ തിരക്കഥയില്‍ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. മേ ഹൂം മൂസയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു സുരേഷ് ഗോപി ചിത്രം. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. 




 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News