സുരേശന്‍റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ മേയ് 16ന് തിയറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

Update: 2024-03-16 06:53 GMT
Editor : Jaisy Thomas | By : Web Desk

രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രം 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'നാടാകെ നാടകം' എന്നുതുടങ്ങുന്ന ഗാനം വൈശാഖ് സുഗുണന്‍ എഴുതി ഡോണ്‍ വിന്‍സന്റ് കമ്പോസ് ചെയ്തിരിക്കുന്നു. അലോഷി ആഡംസ്, സന്നിധാനന്ദന്‍, അശോക്‌ ടി പൊന്നപ്പന്‍, സുബ്രഹ്മണ്യന്‍ കെ.വി, സോണി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രാജേഷ് മാധവനും ചിത്ര നായരും സുരേശനും സുമലതയുമാകുന്ന ചിത്രം മേയ് പതിനാറിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.

കുഞ്ചാക്കോ ബോബനും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വമ്പൻ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോൺ വിൻസെന്‍റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ റെക്കോർഡ് തുകക്ക് സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായ് 100 ദിവസത്തിന് മുകളിൽ നീണ്ട ഷൂട്ട്‌ ചിത്രത്തിനുണ്ടായിരുന്നു. ഒരേ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ പറയുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഈ ഗാനത്തിലും അത്തരത്തിൽ തന്നെയുള്ള ഒരു അവതരണമാണ് പ്രേക്ഷകന് കാണുവാൻ കഴിയുന്നത്. ഒരു വലിയ താരനിര തന്നെ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്.

Advertising
Advertising

ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിർമാതാക്കൾ. രതീഷ് ബാലകൃഷ്‌ണ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരാണ് സഹ നിർമാതാക്കൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: മനു ടോമി, രാഹുൽ നായർ. സബിൻ ഊരാളുക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ. മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, മ്യൂസിക്: ഡോൺ വിൻസെന്‍റ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: അനിൽ രാധാകൃഷ്ണൻ, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, ലിറിക്സ്: വൈശാഖ് സുഗുണൻ, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, സ്റ്റണ്ട്സ്: മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മണമ്പൂർ, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പോസ്റ്റർ ഡിസൈൻ: ഓൾഡ് മങ്ക്‌സ്, കൊറിയോഗ്രാഫേഴ്‌സ്: ഡാൻസിങ് നിഞ്ച, ഷെറൂഖ് ഷെറീഫ്, അനഘ, റിഷ്ധാൻ, പി ആർ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.പി ആർ ഒ-ആതിര ദിൽജിത്. ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News