'പ്രണയം, ചിരി, യുദ്ധം'; കാർത്തിക് സുബ്ബരാജിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് സൂര്യ

സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Update: 2024-03-28 14:53 GMT

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി സൂര്യ. 'സൂര്യ 44' എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ലവ്, ലാഫ്റ്റർ, വാർ എന്നതാണ് സിനിമയുടെ ടാ​ഗ് ലൈൻ. സൂര്യയും കാർത്തിക് സുബ്ബരാജും സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

പുതിയ തുടക്കം എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സൂര്യ എഴുതിയത്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Advertising
Advertising

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സുര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നായകന്‍ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്. ദിഷാ പഠാണിയാണ് നായിക. ബോബി ഡിയോളാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. നടരാജന്‍ സുബ്രമണ്യം, ജഗപതി ബാബു, റെഡ്‌ലിന്‍ കിങ്സ്ലെ, കൊവൈ സരള, ആനന്ദരാജ, രവി രാഘവേന്ദ്ര, കെ. എസ് രവി കുമാര്‍ എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായെത്തും.

എസ്.ജെ.സൂര്യയും രാഘവാ ലോറൻസും മുഖ്യവേഷങ്ങളിലെത്തിയ ജിഗർ തണ്ട ഡബിൾ എക്സ് ആയിരുന്നു കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററിൽ മികച്ച വിജയംനേടിയ സിനിമ ഒ.ടി.ടിയിലെത്തിയപ്പോഴും പ്രേക്ഷകപ്രശംസ നേടിയിരുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News