'ഇഷ്ടപ്പെട്ടു, സുരക്ഷിതരായിരിക്കൂ': ചെങ്കല്‍ച്ചൂളയിലെ കുട്ടികളുടെ വീഡിയോ പങ്കുവെച്ച് സാക്ഷാല്‍ സൂര്യ

സൂര്യ ഫാന്‍സ് കേരളയുടെ വീഡിയോയാണ് സൂര്യ ട്വിറ്ററില്‍ പങ്കുവെച്ചത്.

Update: 2021-07-25 08:29 GMT
Editor : ijas

തിരുവനന്തപുരം ചെങ്കല്‍ച്ചൂളയിലെ ഒരു കൂട്ടം കുട്ടികളുടെ വീഡിയോ വൈറലായതിന് പിന്നാലെ വീഡിയോ പങ്കുവെച്ച് തമിഴ് താരം സൂര്യ. സൂര്യയുടെ അയന്‍ സിനിമയിലെ രംഗങ്ങളും ഗാനവുമാണ് വീഡിയോ രൂപത്തില്‍ കുട്ടികള്‍ പുനരാവിഷ്കരിച്ചത്. കൈയ്യിലുള്ള റെഡ് മീ ഫോണില്‍, സെല്‍ഫി സ്റ്റിക്കും വടിയും ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോ മൊബൈല്‍ ഫോണിലെ തന്നെ കൈന്‍ മാസ്റ്ററിലാണ് എഡിറ്റ് ചെയ്തത്. 


അയനിലെ പണം തട്ടുന്ന രംഗം ആക്ഷന്‍ സീക്വന്‍സുകളോടെ പകര്‍ത്തിയാണ് ചെങ്കല്‍ച്ചൂളയിലെ പിള്ളേര്‍ അഭിനയിച്ചു ആറാടിയത്. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി. ഈ വീഡിയോയാണ് സൂര്യ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവെച്ചത്. ''ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു, സുരക്ഷിതരായിരിക്കൂ!''- എന്നാണ് സൂര്യ വീഡിയോ പങ്കുവെച്ച് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. സൂര്യ ഫാന്‍സ് കേരളയുടെ വീഡിയോയാണ് സൂര്യ ട്വിറ്ററില്‍ പങ്കുവെച്ചത്.

Advertising
Advertising

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അയനിലെ തന്നെ ഗാനരംഗത്തിന്‍റെ പുനരാവിഷ്കാരവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം ലക്ഷകണക്കിന് പേരാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കണ്ടത്. 

Full View

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News