സുസ്മിത സെന്നിന് ഹൃദയാഘാതം; ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞെന്ന് താരം

നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിര്‍ത്തുക

Update: 2023-03-03 02:46 GMT

സുസ്മിത സെന്‍

മുംബൈ: കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തനിക്ക് ഹൃദയാഘാതമുണ്ടായതായി ബോളിവുഡ് നടിയും മോഡലുമായ സുസ്മിത സെന്‍. ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞെന്നും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


''നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിര്‍ത്തുക, നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അത് നിങ്ങളോടൊപ്പം നില്‍ക്കും' (എന്റെ അച്ഛന്റെ ബുദ്ധിപരമായ വാക്കുകള്‍). 'രണ്ട് ദിവസം മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. സ്‌റ്റെന്റ് സ്ഥാപിച്ചു. ഏറ്റവും പ്രധാനമായി, 'എനിക്ക് വലിയ ഹൃദയമുണ്ട്' എന്ന് എന്റെ കാര്‍ഡിയോളജിസ്റ്റ് വീണ്ടും സ്ഥിരീകരിച്ചു. കൃത്യമായി ഇടപെട്ടതിന് നിരവധി പേരോട് നന്ദി പറയാനുണ്ട്. അത് മറ്റൊരു പോസ്റ്റില്‍ പുറയാം. എന്നെ സ്‌നേഹിക്കുന്നവരോട് നല്ല വാര്‍ത്തയെക്കുറിച്ച് അറിയിക്കാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്. വീണ്ടും ജീവിതം തുടങ്ങാന്‍ ഞാന്‍ റെഡിയാണ്. - സുസ്മിത സെന്‍ കുറിച്ചു. അച്ഛനൊപ്പമുള്ള ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.

Advertising
Advertising



ബിവി നമ്പർ 1, ഡോ നോട്ട് ഡിസ്റ്റർബ്, മൈ ഹൂ നാ, മൈനേ പ്യാർ ക്യൂൻ കിയ, തുംകോ നാ ഭൂൽ പായേംഗേ, നോ പ്രോബ്ലം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് സുസ്മിത. ഇന്‍റര്‍നാഷണൽ എമ്മി നോമിനേറ്റഡ് സീരീസായ ആര്യയിലൂടെ അഭിനയത്തിൽ തിരിച്ചെത്തിയ അവർ ഷോയുടെ രണ്ടാം ഭാഗത്തിലും അഭിനയിച്ചിട്ടുണ്ട്. പരമ്പരയുടെ മൂന്നാം സീസണിൽ നടി ഉടൻ പ്രത്യക്ഷപ്പെടും. മുന്‍ വിശ്വസുന്ദരി കൂടിയായ സുസ്മിത ഒരു സിംഗിള്‍ മദര്‍ കൂടിയാണ്. രണ്ടു പെണ്‍കുട്ടികളെ ദത്തെടുത്തിട്ടുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News